Latest NewsNewsIndia

പൗരത്വ നിയമത്തിനെതിരെ ഷഹീന്‍ ബാഗ് മാതൃകയില്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ശ്രമം തടഞ്ഞു : ലാത്തിചാര്‍ജിലും സംഘര്‍ഷത്തിലും നിരവധി പേര്‍ക്ക് പരിക്ക്, നൂറോളം പേര്‍ അറസ്റ്റിലായതായി റിപ്പോർട്ട്

ചെന്നൈ: പൗരത്വ നിയമത്തിനെതിരെ ഷഹീന്‍ ബാഗ് മാതൃകയില്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. ലാത്തിചാര്‍ജിലും സംഘര്‍ഷത്തിലും നിരവധി പേര്‍ക്ക് പരിക്ക്. ചെന്നൈ വഷര്‍മാന്‍ മെട്രോ സ്റ്റേഷന് സമീപം വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധമാണ് സംഘര്‍ഷത്തിലേക്ക് വഴിമാറിയത്.

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള പോലീസിന്‍റെ ശ്രമമാണ് കാരണം. സംഘര്‍ഷം ശക്തമായതോടെ പ്രതിഷേധക്കാരെ പിരിച്ചു വിട്ടാനായി പോലീസ് ലാത്തിവീശി.
ലാത്തിചാര്‍ജിലും സംഘര്‍ഷത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസുദ്യോഗസ്ഥരും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റുവെന്നു ചെന്നൈ പോലീസ് പറയുന്നു.

Also read : രാമായണ എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ മാര്‍ച്ചില്‍ ആദ്യ ട്രെയിന്‍ പുറത്തിറക്കും

സംഘര്‍ഷവുമായി ബന്ധപ്പെട്ട് നൂറോളം പേരെ അറസ്റ്റ് ചെയ്തതായും റിപോർട്ടുണ്ട്. അറസ്റ്റ് ചെയ്തവവരെ വിട്ടയക്കണം എന്നാവശ്യവുമായി പ്രതിഷേധക്കാര്‍ സ്ഥലത്ത് വീണ്ടും തടിച്ചു കൂടിയിട്ടുണ്ട്. മൗണ്ട് റോഡും തൗസന്‍റ് ലൈറ്റ്സ് റോഡും തടഞ്ഞ് പ്രതിഷേധിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button