പൂനെ : റണ്‍വേയില്‍ നിന്നും പറന്നുയരുന്നതിനിടെ വൻ അപകടത്തില്‍ നിന്ന് വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പൂനെ വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. മണിക്കൂറില്‍ 222 കിലോമീറ്റര്‍ വേഗത്തില്‍ എയർ ഇന്ത്യ എയര്‍ബസ് എ-321 വിമാനം പറന്നുയരാന്‍ തയ്യാറെടുക്കുമ്പോഴാണ് റണ്‍വേയില്‍ ജീപ്പും ഒരാളും നില്‍ക്കുന്നത് പൈലറ്റിന്റെ ശ്രദ്ധയില്‍പെട്ടത്. ഉടൻ തന്നെ പൈലറ്റ് വിമാനം അടിയന്തരമായി ടേക്കോഫ് ചെയ്യുകയായിരുന്നു.
Also read : സ്കൂള്‍ വാനിൽ തീപിടിത്തം : നാലുകുട്ടികൾക്ക് ദാരുണാന്ത്യം
അപകടം ഒഴിവാക്കാനുള്ള ശ്രമത്തിനിടെ റണ്‍വേയില്‍ ഇടിച്ച് വിമാനത്തിന്റെ വാല്‍ ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പൂനെയിൽ നിന്നുള്ള വിമാനം ഡല്‍ഹിയില്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്നതായും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു. അതേസമയം വിമാനത്തിന്റെ കേടുപാടുകൾ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വിശദമായ അന്വേഷണം തുടങ്ങിയതായും അന്വേഷണത്തിന്റെ ഭാഗമായി വിമാനത്തിന്റെ കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ പരിശോധനയ്ക്കായി എടുത്തുവെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments