പാലക്കാട്: വാഹന വായ്പ എടുത്ത് രമ്യ ഹരിദാസ് തന്റെ ദീര്‍ഘനാളത്തെ സ്വപ്നം സഫലമാക്കി . ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ അട്ടിമറി വിജയം നേടിയ രമ്യ ഹരിദാസാണ് കാര്‍ വാങ്ങി തന്റെ ആഗ്രഹം സഫലീകരിച്ചത്. രമ്യ ഹരിദാസ് എംപിയ്ക്ക് കാര്‍ വാങ്ങാന്‍ പിരിവ് നടന്നത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 1000 രൂപയുടെ കൂപ്പണ്‍ ഉപയോഗിച്ച് 14 ലക്ഷം പിരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ 6.13 ലക്ഷം രൂപ പിരിച്ചപ്പോഴേയ്ക്കും പിരിവിനെതിരെ വിമര്‍ശനം നാനാകോണുകളില്‍ നിന്നും ശക്തമായിരുന്നു.
എം പി ക്ക് ശമ്പളവും ആനുകൂല്യവും ഉള്ളപ്പോള്‍ കാര്‍ വാങ്ങാന്‍ പിരിവ് എന്തിനാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. കെപിസിസി അധ്യക്ഷന്‍ കൂടി ഇടഞ്ഞതോടെ പിരിച്ച പണം മടക്കി നല്‍കി യൂത്ത് കോണ്‍ഗ്രസുകാര്‍ വിവാദം അവസാനിപ്പിച്ചിരുന്നു.
ഇന്നോവ ക്രിസ്റ്റയാണ് രമ്യ ഹരിദാസ് എംപിയുടെ പുത്തന്‍ വാഹനം. വായ്പ എടുത്താണ് വാഹനം വാങ്ങിയത്. മുന്‍ എംപി വി എസ് വിജയരാഘവന്‍ രമ്യക്ക് കാറിന്റെ താക്കോല്‍ കൈമാറി. 21 ലക്ഷത്തോളം വിലവരുന്ന വാഹനത്തിന് പ്രതിമാസം 43,000 രൂപ അടവുണ്ടെന്നാണ് വിവരം.
Post Your Comments