Latest NewsNewsBusiness

മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ഡിസംബറിലവസാനിച്ച ഒമ്പതു മാസക്കാലത്ത് 2191 കോടി രൂപ അറ്റാദായം നേടി

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ വായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് നിലവിലെ സാമ്പത്തിക വര്‍ഷം ഡിസംബറിലവസാനിച്ച ഒമ്പതു മാസക്കാലത്ത് 2191 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 1461 കോടി രൂപയേക്കാള്‍ 50 ശതമാനം കൂടതലാണിത്.

റിപ്പോര്‍ട്ടിംഗ് കാലയളവില്‍ കമ്പനി നല്‍കിയിട്ടുള്ള വായ്പ 38498 കോടി രൂപയാണ് മുന്‍വര്‍ഷമിതേ കാലയളവിലെ 32470 കോടിയേക്കാള്‍ 19 ശതമാനം കൂടുതലാണിത്. സ്വര്‍ണപ്പണയവായ്പയില്‍ 2783 കോടി രൂപയുടെ വര്‍ധനയുണ്ടായിട്ടുണ്ട്.

ഉപകമ്പനികള്‍ ഉള്‍പ്പടെ കമ്പനിയുടെ സഞ്ചിത അറ്റാദായം ഒമ്പതു മാസക്കാലത്ത മുന്‍വര്‍ഷമിതേ കാലയളവിലെ 1554 കോടി രൂപയില്‍നിന്ന് 49 ശതമാനം വളര്‍ച്ചയോടെ 2321 കോടി രൂപയിലേക്കുയര്‍ന്നിട്ടുണ്ട്. ഈ കാലയളവിലെ വായ്പ ആസ്തി 35939 കോടി രൂപയില്‍നിന്ന് 21 ശതമാനം വര്‍ധനയോടെ 43436 കോടി രൂപയിലെത്തി.

ഉപകമ്പനിയായ മുത്തൂറ്റ് ഹോം ഫിനാന്‍സ് ഡിംസബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ 88 കോടി രൂപ വരുമാനവും 11 കോടി രൂപ അറ്റാദായവും നേടിയിട്ടുണ്ട്. മുന്‍വര്‍ഷമിതേ കാലയളവിലിത് യഥാക്രമം 57 കോടി രൂപയും 9 കോടി രൂപയും വീതമായിരുന്നു. 2019 ഡിസംബറിലവസാനിച്ച ഒമ്പതു മാസക്കാലത്ത് വരുമാനം 240 കോടി രൂപയും, 161 കോടി രൂപ അറ്റാദായവും നേടിയിട്ടുണ്ട്.

ഉപകമ്പനിയും മൈക്രോ ഫിനാന്‍സ് എന്‍ബിഎഫ്‌സിയുമായ ബെല്‍സ്റ്റാര്‍ മൈക്രോ ഫിനാന്‍സ് ലിമിറ്റഡ് നല്‍കിയ വായ്പ മുന്‍വര്‍ഷത്തെ 1563 കോടി രൂപയില്‍നിന്ന് 46 ശതമാനം വര്‍ധനയോടെ 2285 കോടി രൂപയിലെത്തി. കമ്പനി ഡിസംബറിലവസാനിച്ച ക്വാര്‍ട്ടറില്‍ കമ്പനിയുടെ അറ്റാദായം മുന്‍വര്‍ഷത്തെ 24 കോടി രൂപയില്‍നിന്ന് 26 കോടി രൂപയായി ഉയര്‍ന്നു. നടപ്പുവര്‍ഷം ആദ്യ ഒമ്പതു മാസക്കാലത്ത് അറ്റാദായം 77 കോടി രൂപയാണ്. മുന്‍വര്‍ഷമിതേ കാലയളവിലിത് 53 കോടിരൂപയായിരുന്നു.

പൂര്‍ണ സബ്‌സിഡിയറി കമ്പനിയായ മുത്തൂറ്റ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡിസംബറിലവസാനിച്ച ക്വാര്‍ട്ടറില്‍ 85 കോടി രൂപ പ്രീമിയവും അഞ്ചു കോടി രൂപ അറ്റാദായവും നേടിയിട്ടുണ്ട്. മുന്‍വര്‍ഷമിതേ കാലയളവിലിത് യഥാക്രമം 62 കോടി രൂപയും നാലു കോടി രൂപയും വീതമായിരുന്നു. ഒമ്പതു മാസക്കാലത്ത് നേടിയ പ്രീമയം 217 കോടി രൂപയും അറ്റാദായം 12 കോടി രൂപയുമാണ്. മുന്‍വര്‍ഷം ഡിസംബറിലവസാനിച്ച 9 മാസത്തക്കാലത്ത് ഇത് യഥാക്രമം 179 കോടി രൂപയും 10 കോടി രൂപയും വീതമായിരുന്നു.

മുത്തൂറ്റ് ഫിനാന്‍സിന്‍ 72.92 ശതമാനം ഓഹരിയുള്ള ശ്രീലങ്കന്‍ സബ്‌സിഡിയറി ഏഷ്യ അസറ്റ് ഫിനാന്‍സ് (എഎഎഫ്) 2019 ഡിസംബറിലവസാനിച്ച ഒമ്പതു മാസക്കാലത്ത് 1301 ലങ്കന്‍ രൂപ വായ്പ നല്‍കി. മുന്‍വര്‍ഷത്തെ 1163 ലങ്കന്‍ രൂപയേക്കാള്‍ 12 ശതമാനം കൂടുതലാണിത്. കമ്പനിയുടെ വരുമാനം മൂന്നാം ക്വാര്‍ട്ടറില്‍ 86 കോടി ലങ്കന്‍ രൂപയും അറ്റാദായം 4 കോടി ലങ്കന്‍ രൂപുയുമാണ്. മുന്‍വര്‍ഷമിതേ കാലയളവിലിത് യഥാക്രമം 71 ലങ്കന്‍ രൂപയും 7 ലങ്കന്‍ രൂപയും വിതമാണ്. ഒമ്പതു മാസക്കാലത്ത വരുമാനം 252 കോടി ലങ്കന്‍ രൂപയും (209 കോടി ലങ്കന്‍ രൂപ) അറ്റാദായം 9 കോടി ലങ്കന്‍ രൂപയും (7 കോടി ലങ്കന്‍ രൂപ) ആണ്.

സമ്പൂര്‍ണ ഉപകമ്പനിയും എന്‍ബിഎഫ്‌സിയുമായ മുത്തൂറ്റ് മണി ലിമിറ്റഡ് ഡിസംബറിലവാസനിച്ച് ക്വാര്‍ട്ടര്‍വരെ നല്‍കിയ വായ്പ 492 കോടി രൂപയാണ്. കമ്പനി റിപ്പോര്‍ട്ടിംഗ് ക്വാര്‍ട്ടറില്‍ 18 കോടി രൂപ വരുമാനവും നേടിയിട്ടുണ്ട്. ഒമ്പതു മാസക്കാലത്തെ വരുമാനം 49 കോടി രൂപയാണ്. മുത്തൂറ്റ മണി ലിമിറ്റഡ് പ്രധാനമായും വാഹന വായ്പയിലാണ് ശ്രദ്ധ നല്‍കുന്നത്.

കമ്പനി 2019 ഡിസംബറില്‍ നോണ്‍ കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചര്‍ നല്‍കി 790 കോടി രൂപ സമാഹരിച്ചിരുന്നു. ജനുവരിയില്‍ കമ്പനിയുടെ ക്രിസില്‍ റേറ്റിംഗ് ഡബിള്‍ സ്റ്റേബിളില്‍നിന്ന് ഡബിള്‍ എ പോസീറ്റീവ് ആയി മെച്ചപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button