കൊച്ചി : നിലവിലെ ചാമ്പ്യന്മാരെ വീഴ്ത്തി തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഈ സീസണിലെ അവസാന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കരുത്തരായ ബംഗളുരുവിനെ തോൽപ്പിച്ചത്.
STOP THE PRESS ?@KeralaBlasters have beaten @bengalurufc for the first time ever in #HeroISL history. ✅#KBFCBFC #LetsFootball pic.twitter.com/kYYN8UCI18
— Indian Super League (@IndSuperLeague) February 15, 2020
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലും, 72-ാം മിനിറ്റിലും ബര്‍തലേമു ഒഗ്ബെചെയുടെ കാലുകളിൽ നിന്നും പിറന്ന വിജയഗോളിലൂടെയാണ് ഐ.എസ്.എൽ ചരിത്രത്തിൽ ആദ്യമായി ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനെ തോൽപ്പിച്ചത്. 16-ാം മിനിറ്റില്‍ ദേഷോണ്‍ ബ്രൗൺ ആണ് ബെംഗളൂരുവിനായി ഗോൾ നേടിയത്.
WHAT A WIN! ??
A splendid comeback by the boys as we take all 3 points from #KBFCBFC ?#YennumYellow pic.twitter.com/shOUrCZA3R
— Kerala Blasters FC (@KeralaBlasters) February 15, 2020
ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നാലാം വിജയവും മൂന്നാം ഹോം ഗ്രൗണ്ട് വിജയവുമാണിത്. 17 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള ബ്ലാസ്‌റ്റേഴ്‌സ് നേരത്തെതന്നെ പ്ലേ ഓഫിലെത്താതെ പുറത്തായിരുന്നു. 17 മത്സരങ്ങളില്‍ നിന്ന് 29 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ബെംഗളൂരു പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു.
Also read : ബാത്ടബ്ബിലെ കുളി സര്‍വസാധാരണം… എന്നാല്‍ അടുക്കള സിങ്കില്‍ കുളിച്ചാലോ … അവസാനം ഉണ്ടായ സംഭവം ഇങ്ങനെ
കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ തകർത്ത് ഒഡിഷ എഫ് സി പ്ലേ ഓഫ് സാധ്യതകൾ ഉറപ്പിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിജയം. മാനുവൽ ഓൻവു(47), മാർട്ടിൻ പെരെസ്(72) എന്നിവരുടെ കാലുകളിൽ നിന്നാണ് വിജയ ഗോളുകൾ പിറന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി മാർട്ടിൻ ചാവേസ്(24) ആശ്വാസ ഗോൾ നേടി. ഈ ജയത്തോടെ 17മത്സരങ്ങളിൽ 24പോയിന്റ് നേടി ഒഡീഷ മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സിയെ പിന്നിലാക്കി അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി പ്ലേ ഓഫ് സാധ്യതകൾ വർദ്ധിപ്പിച്ചു. ആശ്വാസ ജയം നേടാനാകാതെ നോർത്ത് ഈസ്റ്റ് 16മത്സരങ്ങളിൽ 13പോയിന്റുമായി ഒൻപതാം സ്ഥാനത്തു തന്നെ തുടരുന്നു.
Post Your Comments