Latest NewsKeralaNattuvarthaNews

പ്രാദേശിക അവധികള്‍ പ്രഖ്യാപിച്ചു

പാലക്കാട്: പ്രാദേശിക അവധികള്‍ പ്രഖ്യാപിച്ചു. വിവിധ ഉത്സവങ്ങള്‍ പ്രമാണിച്ച്‌ പാലക്കാട് ജില്ലയിൽ നാല് പ്രാദേശിക അവധികള്‍ക്കാണ് കളക്ടർ ഉത്തരവിട്ടത്. ഫെബ്രുവരി 22 ന് അട്ടപ്പാടി ശ്രീ. മല്ലീശ്വരന്‍ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച്‌, അട്ടപ്പാടി ട്രൈബല്‍ പ്രദേശത്തെ (അഗളി, പുതൂര്‍, ഷോളയൂര്‍) എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അന്നേദിവസം അവധിയായിരിക്കും. ഫെബ്രുവരി 27 ന് മണപ്പുള്ളി വേലയോടനുബന്ധിച്ച്‌ പാലക്കാട് താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

Also read : പാറമടയില്‍നിന്നുള്ള പ്രകമ്പനത്താല്‍ ഞെട്ടിത്തരിച്ച് ഒരു ഗ്രാമം; നെടുങ്കണ്ടത്ത് പ്രതിഷേധവുമായെത്തിയ നാട്ടുകാരെ പരസ്യമായി പൊലീസ് തല്ലിച്ചതച്ചു

ചിറ്റൂര്‍ദേശ കൊങ്ങന്‍പട പ്രമാണിച്ച്‌ ചിറ്റൂര്‍- തത്തമംഗലം നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച്‌ രണ്ടിന് അവധി നൽകിയിട്ടുണ്ട്. മാർച്ച് ഒൻപതിന് മണ്ണാര്‍ക്കാട് പൂരം പ്രമാണിച്ച്‌ മണ്ണാര്‍ക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നും ഈ ദിവസങ്ങളില്‍ മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധികള്‍ ബാധകമാകില്ലെന്നും ജില്ലാ കലക്ടറുടെ അറിയിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button