Latest NewsNewsIndiaKollywood

വിലയിരുത്തലിനും അപ്പുറമാണ് ദളപതിയുടെ ജനകീയ സ്വീകാര്യത; അദ്ദേഹത്തിന്റെ ആരാധക കരുത്തിനെ ഡി.എം.കെ ശരിക്കും ഭയക്കണം; വിജയിനെ പിണക്കുന്നവര്‍ക്ക് വലിയ നഷ്ടമായി 2021 മാറുമെന്ന് പ്രശാന്ത് കിഷോര്‍

ചെന്നൈ: വിലയിരുത്തലിനും അപ്പുറമാണ് ദളപതിയുടെ ജനകീയ സ്വീകാര്യതയെന്നും വിജയിനെ പിണക്കുന്നവര്‍ക്ക് വലിയ നഷ്ടമായി 2021 മാറുമെന്നും രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. റെയ്ഡിനും ബി.ജെ.പി ഉപരോധത്തിനും എതിരെ, ഡി.എം.കെ രംഗത്ത് വരാതിരുന്നതും തന്ത്രപരമാണ്. വിജയ് സ്വീകരിക്കാനിടയുള്ള രാഷ്ട്രീയ നിലപാടിലുള്ള അവ്യക്തതയായിരുന്നു ഇതിനു കാരണം. എന്നാല്‍ ജനരോഷം എതിരായപ്പോള്‍, പതുക്കെ ഡി.എം.കെ നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. രാജ്യസഭയില്‍ ഡി.എം.കെ അംഗം ദയാനിധിമാരന്‍ വിഷയം ഉന്നയിച്ചത് അപ്പോഴാണ്.

ദളപതിയുടെ ആരാധക കരുത്തിനെ ഡി.എം.കെ ശരിക്കും ഭയക്കണമെന്നതാണ് പ്രശാന്ത് കിഷോറിന്റെ മുന്നറിയിപ്പ്. താന്‍ മുന്‍പ് ഇടപെട്ട ഒരു സംസ്ഥാനത്തും ഇല്ലാത്ത സാഹചര്യത്തെയാണ് തമിഴകത്തിപ്പോള്‍ പ്രശാന്ത് കിഷോര്‍ നേരിടുന്നത്.

തമിഴകത്തെ ഇളക്കിമറിച്ച്‌ രജനി നടത്തുന്ന യാത്രയെ മറികടക്കാന്‍ കഴിഞ്ഞില്ലങ്കില്‍, തുടക്കത്തിലേ പണി പാളും, ലോകസഭ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും മാനദണ്ഡമാക്കരുതെന്നാണ്, പ്രശാന്ത് കിഷോറിന്റെ മറ്റൊരു നിര്‍ദ്ദേശം. ആ സാഹചര്യമല്ല നിയമസഭ തിരഞ്ഞെടുപ്പിലെന്ന ബോധ്യത്തില്‍, പ്രവര്‍ത്തിക്കാനാണ് നിര്‍ദ്ദേശം. വിജയ് എന്ത് നിലപാട് സ്വീകരിച്ചാലും ആ ഭാഗത്ത് മുന്‍തൂക്കമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ALSO READ: പൗരത്വ ഭേദഗതി പ്രതിഷേധക്കാര്‍ക്ക് പണവും ബിരിയാണിയും കിട്ടുന്നുണ്ട്; സിഎഎ മനസ്സിലാക്കാതെ സ്ത്രീകള്‍ ബുര്‍ഖയണിഞ്ഞ് കുട്ടികളെയും മടിയിലിരുത്തിയാണ് ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നത്;- ദിലീപ് ഘോഷ്

തമിഴകത്ത്, താരങ്ങള്‍ ചെലുത്തുന്ന സ്വാധീനം, ശരിക്കും പഠിച്ചിട്ട് തന്നെയാണ് പ്രശാന്ത് കിഷോര്‍ തന്ത്രങ്ങളൊരുക്കുന്നത്. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത പ്രത്യേകതയാണിത്. നിലവില്‍ തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് ദളപതിക്കാണ്. പുതു തലമുറയില്‍ വിജയ് ചൊലുത്തിയ സ്വാധീനമാണ് ഇതിന് പ്രധാന കാരണം. സി.എ.എ വിരുദ്ധ പോരാട്ടത്തില്‍ മുന്നിലുള്ള ഡി.എം.കെയെ, ആശങ്കപ്പെടുത്തുന്ന പിന്തുണയാണിത്. ഡി.എം.കെ കിട്ടുമെന്ന് ഉറപ്പിച്ച വോട്ട് ബാങ്കില്‍ കൂടിയാണ്, വിജയ് ഇപ്പോള്‍ കൈവച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button