കൊച്ചി: ‘കരുണ’ സംഗീത പരിപാടിയില്‍ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്ന് വ്യക്തമാക്കി സംഗീത സംവിധായകരായ ബിജിബാലും ഷഹബാസ് അമനും. അതില്‍ കള്ളക്കണക്ക് നടന്നിട്ടുണ്ടെന്ന രീതിയില്‍ വിവാദം കുത്തിപ്പൊക്കുന്നത് സന്ദീപ് വാര്യരും സിഎഎ അനുകൂലികളാണ്. കേരളപ്പിറവി ദിനത്തില്‍ കൊച്ചി രാജീവ്ഗാന്ധി സ്റ്റേഡിയത്തിലായിരുന്നു കരുണ എന്ന പേരില്‍ സംഗീത പരിപാടി സംഘടിപ്പിച്ചത്. പരിപാടി വേണ്ട വിധത്തില്‍ സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടില്ല. ജി.എസ്.ടി വിഹിതം കഴിച്ചാല്‍ ടിക്കറ്റ് ഇനത്തില്‍ ആകെ ആറു ലക്ഷത്തോളം രുപ ലഭിച്ചു, എന്നാല്‍ പരിപാടിയുടെ മറ്റ് ചെലവുകള്‍ക്കായി 23 ലക്ഷം രൂപ വേണ്ടി വന്നു. ഭീമമായ നഷ്ടത്തിനിടയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമെന്നേറ്റ തുക ഫൗണ്ടേഷന്‍ അംഗങ്ങള്‍ സ്വന്തം കയ്യില്‍ നിന്നെടുത്ത് നല്‍കിയിട്ടുണ്ട്. വിവാദത്തിന് പിന്നില്‍ സിഎഎക്കെതിരെ കലാകാരന്മാര്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് ഒരു വിഭാഗത്തിനുണ്ടായ അസഹിഷ്ണുതയാണെന്നും കൊച്ചി മ്യൂസിക്ക് ഫൗണ്ടേഷന്‍ വ്യക്തമാക്കി.
യുവമോര്‍ച്ച് നേതാവ് സന്ദീപ് വാര്യര്‍ ആണ് ഇക്കാര്യം വിവാദമാക്കിയത്. പ്രളയ ദുരിതാശ്വാത്തിനായി കരുണ എന്ന പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനുവേണ്ടി എന്ന് പ്രചരിപ്പിച്ച് കൊച്ചിയില്‍ മ്യൂസിക് ഷോ നടത്തിയിട്ട് ഒരു രൂപ പോലും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കൈമാറിയിട്ടില്ലെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്്റ്റില്‍ പറഞ്ഞിരുന്നു. ആഷിഖ് അബുവിനും റിമ കല്ലിങ്കലിന്റേയും നേതൃത്വത്തിലുള്ള കരുണ മ്യൂസിക് കണ്‍സള്‍ട്ട് ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്ന് വിവരാവകാശം വഴിയുള്ള ചോദ്യത്തിന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അധികാരികളുടെ മറുപടിയും സന്ദീപ് വാര്യര്‍ എഫ്ബി പോസ്റ്റിലൂടെ പുറത്തുവിട്ടിരുന്നു. ഇത് വാര്‍ത്തയായതോടെയാണ് മറുപടിയുമായി സംഘാടകര്‍ രംഗത്തെത്തിയത്.
Post Your Comments