തിരുവനന്തപുരം: കേരള പോലിസില്‍ വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും പിണറായി സര്‍ക്കാരിന്റെ അഴിമതികള്‍ ഓരോന്നായി പുറത്ത് കൊണ്ടുവരുമെന്നും നിയുക്ത ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിനെതിരായുള്ള പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശക്തമായ സമരം കേരളം ആഗ്രഹിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. അഴിമതിക്ക് ചുക്കാന്‍ പിടിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസ് ആണ്. സി ആന്റ് എജി റിപ്പോര്‍ട്ട് അഴിമതിയുടെ മഞ്ഞു മലയിലെ ഒരറ്റം മാത്രമാണെന്നും സുരന്ദ്രേന്‍ പറഞ്ഞു. സ്വകാര്യ കമ്ബനികള്‍ക്ക് സുരക്ഷ ചുമതല കൈമാറിയതില്‍ വലിയ അഴിമതി നടന്നിട്ടുണ്ട്. ഇത്തരം സ്വകാര്യ കമ്ബനികളുടെ പ്രവര്‍ത്തനം ദുരൂഹമാണ്. ഇതേ കുറിച്ച് പാര്‍ട്ടി ഗൗരവമായി അന്വേഷിക്കുന്നുണ്ട്. സ്വകാര്യ കമ്ബനികള്‍ക്ക് വിദേശ രാജ്യങ്ങളിലെ ചില സ്ഥാപനങ്ങളുമായുള്ള ബന്ധമുള്‍പ്പടെ കാര്യങ്ങള്‍ ഇനിയു പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി മുസ്ലിം വിരുദ്ധമെന്ന വ്യാജപ്രചരണം നടത്തി ന്യൂനപക്ഷ വോട്ടുകള്‍ കരസ്ഥമാക്കാനുള്ള ശ്രമമാണ് എല്‍ഡിഎഫും, യുഡിഎഫും നടത്തുന്നത്. ഇത് ബോധ്യപ്പെടുത്താല്‍ ബിജെപിയ്ക്ക് കഴിയുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും.
അതേസമയം, ബിജെപിയില്‍ ഗ്രൂപ്പുകള്‍ ഇല്ലെന്നും, എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി നേതാക്കളുമായി ആലോചിച്ച് സമര പരിപാടികളും പ്രവര്‍ത്തനങ്ങളും ആവിഷ്‌ക്കരിക്കും. ബിജെപിയില്‍ ഒരു കാലത്തും വ്യക്തികള്‍ക്ക് പ്രധാന്യമില്ലെന്നും, പാര്‍ട്ടിയാണ് വലുതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശനിയാഴ്ച ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയാണ് കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി പ്രഖ്യാപിച്ചത്.
Post Your Comments