വാഹനങ്ങളിലെ ഇന്ധനക്ഷമതയ്ക്ക് വളരെയധികം പ്രാധാന്യം നൽകാറുണ്ട്. പുതിയ ഒരു കാർ അല്ലെങ്കിൽ ബൈക്ക് മറ്റേതെങ്കിലും വാഹനങ്ങൾ വാങ്ങാൻ തായറെടുക്കുമ്പോൾ ലിറ്ററിന് എത്ര കിട്ടുമെന്നായിരിക്കും ആദ്യം നോക്കുക അതേപോലെ ഇന്ത്യയിൽ ദിനംപ്രതി ദശലക്ഷക്കണക്കിന് ആളുകൾ യാത്രചെയ്യുന്ന ട്രെയിനിലെ ഡീസൽ എഞ്ചിനുകൾക്ക് ഒരു കിലോമീറ്റർ സഞ്ചരിക്കാൻ എത്ര ഇന്ധനം ആവശ്യമാണെന്ന് ചിന്തിച്ചിട്ടുണ്ടോ ? റെയിൽവേ ഇന്ന് കൂടുതലായും ആധുനിക ഇലക്ട്രിക് ലോക്കോമോട്ടീവുകളാണ് ഉപയോഗിക്കുന്നതെങ്കിലും ഡീസൽ എഞ്ചിനുകൾ ഉപയോഗിക്കുന്ന നിരവധി റെയിൽ പാതകൾ ഇപ്പോഴുമുണ്ട്. അതിനാൽ ഡീസൽ ട്രെയിനിന്റെ ഇന്ധനക്ഷമതയെ കുറിച്ചുള്ള വിവരങ്ങളാണ് ചുവടെ പറയുന്നത്.
ഒരു ലോക്കോമോട്ടീവ് ഡീസൽ എഞ്ചിന്റെ ഇന്ധനക്ഷമത ലിറ്റർ / കിലോമീറ്ററിന് പകരം ലിറ്റർ / മണിക്കൂർ എന്ന അളവിലാണ് കണക്കാക്കുന്നത്. ലോഡ് അനുസരിച്ച് ഈ എഞ്ചിനുകളുടെ മൈലേജ് വ്യത്യാസപ്പെടുന്നു. ഇന്ധന ശേഷിയുടെ അടിസ്ഥാനത്തിൽ മൂന്ന് ക്ലാസുകളായി എൻജിനുകൾ തിരിച്ചിരിക്കുന്നു. 5,000 ലിറ്റർ, 5,500 ലിറ്റർ, 6,000 ലിറ്റർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബൈക്കിനെയോ കാറിനെയോ പോലെ, ട്രെയിനിലെ ലോഡിനനുസരിച്ച് അതിന്റെ മൈലേജും വ്യത്യാസപ്പെടും. 24 കമ്പാർട്ട്മെൻറ് പാസഞ്ചർ ട്രെയിനിന് 1.0 കിലോമീറ്റർ സഞ്ചരിക്കണമെങ്കിൽ 6.0 ലിറ്റർ ഡീസൽ ആവശ്യമാണ്. 12 കമ്പാർട്ട്മെന്റ് പാസഞ്ചർ ട്രെയിനും 6.0 ലിറ്റർ ഇന്ധനത്തിലാണ് 1.0 കിലോമീറ്റർ സഞ്ചരിക്കുന്നത്, , ഓരോ സ്റ്റേഷനിലും നിർത്തുന്നതാണ് കാരണം എന്നാൽ എക്സ്പ്രസ് ട്രെയിൻ ഇന്ധനക്ഷമതയിൽ മുന്നിലാണ്. പാസഞ്ചർ ട്രെയിനുമായി താരതമ്യപ്പെടുത്തുമ്പോൾ 4.5 ലിറ്റർ ഡീസലിൽ 1.0 കിലോമീറ്റർ സഞ്ചരിക്കുന്നു.
also read : മീൻപിടുത്ത യാനങ്ങളുടെ ലൈസൻസ് പരിശോധന കർശനമാക്കി
അതേസമയം മണിക്കൂറുകളോളംഡീസൽ എഞ്ചിൻ ട്രെയിൻ ഷനിൽ നിർത്തിയിട്ടാലും എൻജിന്റെ പ്രവർത്തനം നിർത്തില്ല. കാരണം എഞ്ചിൻ നിർത്തുമ്പോൾ ബ്രേക്ക് പൈപ്പ് മർദ്ദം കുറയുകയും സമ്മർദ്ദം വർദ്ധിപ്പിക്കാൻ വളരെയധികം സമയമെടുക്കുമെന്നതും ഡീസൽ എഞ്ചിൻ നിർത്തിയിട്ട് പുനരാരംഭിക്കാൻ 10-15 മിനിറ്റ് സമയം ആവശ്യമായി വരുന്നതുമാണ് ഇതിന് കാരണം.
Post Your Comments