Latest NewsIndiaNews

ഗുജറാത്തിലെ സമര നേതാവ് ഹർദിക് പട്ടേലിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി

അഹമ്മദാബാദ് : പട്ടേൽ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെ കഴിഞ്ഞ 20 ദിവസമായി കാണാനില്ലെന്ന് പരാതി. ഭാര്യ കിഞ്ജല്‍ പട്ടേലാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്നാരോപിച്ച് കിഞ്ജല്‍ പട്ടേലില്‍ വീഡിയോ സന്ദേശത്തിലൂടെ ആരോപിച്ചു. ‘പട്ടേല്‍ സമരത്തിന്റെ പേരിലുള്ള  കേസുകള്‍ ചുമത്തി ഹര്‍ദിക് പട്ടേലിനെ സര്‍ക്കാര്‍ വേട്ടയാടുകയാണ്. അന്ന് ഹര്‍ദികിനൊപ്പം സമരത്തിനുണ്ടായിരുന്ന മറ്റു നേതാക്കളുടെ പേരില്‍ കേസെടുക്കുന്നില്ല. അവരിപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്’ കിഞ്ജല്‍ പട്ടേല്‍ പറഞ്ഞു. അതേ സമയം ഫെബ്രുവരി 11-ന് ഡല്‍ഹി വിജയത്തില്‍ അരവിന്ദ് കെജ്‌രിവാളിന് ആശംസകളറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ ഹർദിക് തന്നെ ജയിലിലാക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചിരുന്നു. വ‍ർഷങ്ങൾ പഴക്കമുള്ള കേസുകളിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്യാൻ ശ്രമം നടക്കുന്നുവെന്നും അദേഹം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button