Latest NewsNewsIndia

കോണ്‍ഗ്രസ് നേതാവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ രംഗത്ത്

അഹമ്മദാബാദ് : ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവും പട്ടേല്‍ പ്രക്ഷോഭ നായകനുമായ ഹാര്‍ദിക് പട്ടേലിനെ കാണാനില്ലെന്നു ഭാര്യ കിഞ്ചല്‍. ജനുവരി 18 മുതലാണ് അദ്ദേഹത്തെ കാണാതായിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ പറയുന്നത്.

2015 ല്‍ നടന്ന പ്രക്ഷോഭങ്ങളുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജനുവരി 18 നാണ് ഹാര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്തത്. 4 ദിവസത്തിനു ശേഷം ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസില്‍ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു. ഈ കേസുകളില്‍ ജനുവരി 24 ജാമ്യം ലഭിച്ചിരുന്നു. ഹാര്‍ദിക്കിന്റെ പേരില്‍ 20 കേസുകളാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button