ബറോഡ: രഞ്ജി ട്രോഫി മത്സരത്തിനിടെ വിവാദ പരാമര്‍ശവുമായി കമന്റേറ്റര്‍. ബറോഡ-കര്‍ണാടക മത്സരത്തില്‍ ബറോഡയുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് പുരോഗമിക്കുന്നതിനിടെയാണ് കമന്റേറ്ററായ സുശീല്‍ ദോഷി വിവാദ പരാമര്‍ശം നടത്തിയത്. സുനില്‍ ഗവാസ്കറുടെ ഹിന്ദി കമന്ററിയെക്കുറിച്ച് സഹ കമന്റേറ്റര്‍ വാചാലനായപ്പോഴാണ് ഹിന്ദി അറിയില്ലെന്ന് പറയുന്ന ക്രിക്കറ്റ് താരങ്ങളോട് തനിക്ക് ദേഷ്യമാണെന്ന് അദ്ദേഹം പറഞ്ഞത്.
Did this lunatic commentator just say “Every Indian should know Hindi” ? What on earth do you think you’re @BCCI ? Stop imposing Hindi and disseminating wrong messages. Kindly atone. Every Indian need not know Hindi #StopHindiImposition #RanjiTrophy #KARvBRD pic.twitter.com/thS57yyWJx
— Ramachandra.M| ರಾಮಚಂದ್ರ.ಎಮ್ (@nanuramu) February 13, 2020
എല്ലാ ഇന്ത്യക്കാരും ഹിന്ദി പഠിക്കണമെന്നും ഹിന്ദിയെക്കാള്‍ വലിയ ഭാഷയില്ലെന്നും ഇന്ത്യയിലാണ് ജിവിക്കുന്നതെങ്കില്‍ മാതൃഭാഷയായ ഹിന്ദി സംസാരിക്കാന്‍ അറിഞ്ഞിരിക്കണമെന്നും സുശീല്‍ ദോഷി പറഞ്ഞു. എന്നാല്‍ സുശീല്‍ ദോഷിയുടെ പ്രസ്താവനക്കെതിരെ ആരാധകര്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ട്വിറ്റരിലും മറ്റു സമൂഹ മാധ്യമങ്ങളിലും വന്‍ വിമര്‍ശനമാണ് അദ്ദേഹത്തിനെതിരെ നടന്നു കാണ്ടിരിക്കുന്നത്
Post Your Comments