റാഞ്ചി : രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും രഞ്ജി ട്രോഫിയില്‍ നിന്നും ധോണി വിട്ടു നില്‍ക്കുന്നതെന്ത് കൊണ്ടെന്നത് ക്രിക്കറ്റ് ലോകത്തിന് ഇന്നു വരെ പിടി കിട്ടാത്ത ഒരു രഹസ്യമായിരുന്നു.
സ്ഥിരമായി മത്സരങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ ഇറങ്ങുമ്പോള്‍ സ്ഥിരത കൈവരിക്കാന്‍ കഴിയില്ലന്നും അതിനാല്‍ ധോണി രഞ്ജി ട്രോഫി പോലെയുള്ള മത്സരങ്ങളില്‍ പങ്കെടുക്കണമെന്നുമാണ്
ക്രിക്കറ്റ് നീരീക്ഷകരുടെ വിലയിരുത്തലുകള്‍. പ്രത്യേകിച്ചും ലോകകപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍. എന്നാല്‍ അപ്പോഴും താന്‍ രഞ്ജിയില്‍ നിന്നും വിട്ടു നില്‍ക്കുന്നതിന്റെ കാരണങ്ങള്‍ ധോണി വെളിപ്പെടുത്തിയിരുന്നില്ല.
എന്നാല്‍ ഈ വിഷയത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് ജാര്‍ഖണ്ഡ് ടീമിന്റെ പരിശീലകനായ രാജീവ് കുമാര്‍. ധോണി ജാര്‍ഖണ്ഡിന്റെ രഞ്ജി ടീമിലെത്തിയാല്‍ മറ്റൊരു യുവതാരത്തിന് അവസരം നഷ്ടടമാകും. നിലവില്‍ അവസരം ലഭിക്കുന്ന ഓരോ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത് ദേശീയ ശ്രദ്ധയാകര്‍ഷിക്കാനാണ് യുവതാരങ്ങളുടെ ശ്രമം. റാഞ്ചിയില്‍ എവിടെയുണ്ടെങ്കിലും ടീമിനെ സഹായിക്കാനും യുവതാരങ്ങളെ പരിശീലിപ്പിക്കാനും ധോണിയെത്തും. താന്‍ കാരണം മറ്റൊരാളുടെ അവസരം നഷ്ടപ്പെടരുതെന്നാണ് ധോണിയുടെ ആഗ്രഹം ഇതിനാലാണ് ധോണി രഞ്ജി മത്സരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. രാജീവ് കുമാര്‍ പറഞ്ഞു.
Post Your Comments