Latest NewsNewsIndia

രാമായണ എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ മാര്‍ച്ചില്‍ ആദ്യ ട്രെയിന്‍ പുറത്തിറക്കും

ദില്ലി: രാമായണ എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ.രാമായണത്തിലെ സൂക്തങ്ങളും കഥാസന്ദര്‍ഭങ്ങളും ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ട്രെയിന്‍ സര്‍വ്വീസാണിത്. രാജ്യത്തെ പ്രധാന രാമക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങുന്നത്. മാര്‍ച്ച് പത്തിന് ആദ്യ ട്രെയിന്‍ പുറത്തിറക്കിയേക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ട്രെയിനിന്റെ അകവും പുറവുമെല്ലാം രാമായണ തീം ആക്കിയാണ് രൂപകല്‍പ്പന ചെയ്യുക. കോച്ചുകളില്‍ രാമഭജനകള്‍ ഉണ്ടായിരിക്കും. വടക്ക്, ദക്ഷിണ, കിഴക്ക്, പടിഞ്ഞാറ് മേഖലളില്‍ നിന്നെല്ലാം രാമായണ എക്‌സ്പ്രസുകളുണ്ടാകും. രാജ്യത്തെ എല്ലാവര്‍ക്കും ഉപയോഗപ്പെടണമെന്നും വി കെ യാദവ് പറഞ്ഞു. നേരത്തെ ശ്രീരാമനുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ റെയില്‍വേ 800 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ശ്രീരാമയണ എക്‌സ്പ്രസ് നവംബര്‍ മുതല്‍ ഓടിച്ചിരുന്നു. നന്ദിഗ്രാം, സീതാമാര്‍ഹി, ജനക്പുര്‍, വരാണസി, പ്രയാഗ്, ശൃംഗ്‌വേര്‍പുര്‍, ചിത്രകൂട്, നാസിക്, ഹംപി, അയോധ്യ, രാമേശ്വരം എന്നിവിടങ്ങളിലായിരുന്നു സര്‍വീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button