കൊച്ചി: കുര്‍ബാന പണം തട്ടിപ്പ് നടത്തി കാമുകിക്ക് കൊടുത്ത അസിസ്റ്റന്റ് വികാരിയെ പുറത്താക്കി. ഇടപ്പളളി സെയ്ന്റ് ജോര്‍ജ് ഫൊറോന പളളി മുന്‍ അസി. വികാരി ഫാ. പ്രിന്‍സ് തൈക്കൂട്ടത്തിലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സാമ്പത്തിക തിരിമറി, വൈദികന് ചേരാത്ത ജീവിതം എന്നിവയാണ് പുറത്താക്കിയതിന് കാരണമായി അരമന ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 15 ലക്ഷത്തോളം രൂപയുടെ തിരിമറി നടത്തിയെന്നും നിരവധി വൈദികരില്‍ നിന്ന് കടം വാങ്ങിയെന്നുമാണ് ആരോപണം. വിശ്വാസികള്‍ വിവിധ ആവശ്യങ്ങള്‍ക്കായി കുര്‍ബാന ചൊല്ലാനായി ഏല്‍പ്പിക്കുന്ന പണത്തില്‍ നിന്നാണ് 15 ലക്ഷം രൂപ കവര്‍ന്നിരിക്കുന്നത്.ഇടവകയുടെ അക്കൗണ്ടിലുള്ള പണം പലഘട്ടങ്ങളിലായി ഇയാളുടെ കാമുകിക്ക് സ്ഥിരമായി അയച്ചുകൊടുക്കുകയായിരുന്നു. ഈ ബന്ധത്തിൽ ഇയാൾക്ക് ഒരു കുട്ടി ഉള്ളതായും നാട്ടുകാർ പറയുന്നു.
വിവിധ വൈദികരില്‍നിന്ന് പണം കടം വാങ്ങുകയും ചെയ്തിരുന്നു. വികാരിമാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടാണ് വൈദികനെതിരെയുളള പരാതികള്‍ പുറത്തേക്ക് എത്തുന്നത്.വീട്ടിലെ ആവശ്യത്തിനാണ് പണം വാങ്ങിയതെന്നും പറഞ്ഞ സമയത്ത് തിരികെക്കൊടുക്കാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ അറിയിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ അന്വേഷിച്ചു. പ്രിന്‍സ് പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് വിശദമായി അന്വേഷിച്ചപ്പോഴാണ് പണം കാമുകിക്ക് കൈമാറുകയായിരുന്നെന്ന് വ്യക്തമായത്. ഇതെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍.
Post Your Comments