
കൊല്ലം: കേരള കര്‍ഷകസംഘം സംസ്‌ഥാന സമ്മേളനത്തിന്റെ ഭാഗമായി ആശ്രാമം മൈതാനിയില്‍ ആരംഭിച്ച അഗ്രി ഫെസ്‌റ്റ് ഉദ്‌ഘാടനവേദിയിലാണ് സംഭവം നടന്നത്. പരിപാടി സംബന്ധിച്ച വിവരങ്ങളടങ്ങിയ കൂറ്റന്‍ ബോര്‍ഡ് താങ്ങിപ്പിടിച്ചതു രണ്ടു ചെറുപ്പക്കാര്‍. മന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രസംഗിക്കുമ്ബോഴും ഇവർ ബോർഡ് പിടിച്ചിരുന്നു.
ഫെസ്‌റ്റിന്റെ ഭാഗമായി പന്തല്‍ പണിക്കെത്തിയ എറണാകളം സ്വദേശിക്കും ഇലക്‌ട്രിക്കല്‍ ജോലിക്കെത്തിയ കൊല്ലം സ്വദേശിക്കുമാണ് സംഘാടകര്‍ എട്ടിന്റെ പണി കൊടുത്തത്. വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച ഉദ്‌ഘാടന പരിപാടി എല്ലാവരുടെ പ്രസംഗം കഴിഞ്ഞ് ഒന്നര മണിക്കൂര്‍ കൊണ്ടാണ് അവസാനിച്ചത്. ബോര്‍ഡിന്റെ ഇരുവശത്തുമായാണ് രണ്ട് ചെറുപ്പക്കാരെയും താങ്ങിപ്പിടിക്കാനിരുത്തിയത്.
ബോര്‍ഡ് രണ്ടു ചെറുപ്പക്കാരാണു താങ്ങി നിര്‍ത്തിയിരിക്കുന്നതെന്ന് വേദിയിലെത്തിയ മന്ത്രിയോ സദസിലിരുന്നവരോ അറിഞ്ഞിരുന്നില്ല.
Post Your Comments