Latest NewsNewsInternational

വിവാഹിതർ പുരോഹിതരാകണമെന്ന ആവശ്യം മാർപാപ്പ നിരസിച്ചു

വത്തിക്കാന്‍: വൈദികരുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാണിച്ച് വിവാഹിതരായ പുരുഷന്‍മാരെ പുരോഹിതന്മാരായും സ്ത്രീകളെ ഡീക്കന്‍മാരായും നിയമിക്കണമെന്ന ലാറ്റിനമേരിക്കയിലെ ആമസോണ്‍ മേഖലയിലെ കത്തോലിക്ക സഭയുടെ ആവശ്യം പോപ്പ് ഫ്രാന്‍സിസ് നിരസിച്ചു.  കത്തോലിക്ക സഭയുടെ അടിസ്ഥാനപരമായ കാര്യങ്ങളിൽ മാറ്റം വരുത്തേണ്ടെന്നാണ് ഫ്രാൻസീസ് മാർപാപ്പയുടെ തീരുമാനം.

ദീര്‍ഘകാലമായി ശുശ്രൂഷകളും മറ്റും നടക്കാത്ത ഇടവകകളുണ്ട്. അതിന് മറ്റൊരു പരിഹാരം കാണണമെന്ന് പോപ്പ് നിര്‍ദ്ദേശിച്ചു. വിവാഹിതരായവരെ പുരോഹിതരാക്കുകയല്ല അതിന് പരിഹാരമെന്നും അദേഹം പറഞ്ഞു.

ഒരു മേഖലയില്‍ വിവാഹിതരെ പുരോഹിതരാക്കിയാല്‍ മറ്റ് മേഖലകളിലേക്കും ഇത് വ്യാപിക്കുമെന്ന് ഈ ആവശ്യത്തെ എതിര്‍ക്കുന്ന വിഭാഗം വാദിക്കുന്നു. എന്നാൽ കൂടുതൽ സ്ഥലങ്ങളിലും വൈദികരുടെ കുറവ് സഭയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button