ഇൻഡോർ ; സിസ്റ്റർ റാണി മരിയയെ വാഴ്ത്തപെട്ടവളായി പ്രഖ്യാപിച്ചു. ഭാരത സഭയിലെ ആദ്യ വാഴ്ത്തപ്പെട്ട ആദ്യ രക്തസാക്ഷി കൂടിയാണ് സിസ്റ്റർ റാണി മരിയ. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സെന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലൊരുക്കുന്ന വേദിയില്‍ വെച്ചായിരുന്നു പ്രഖ്യാപനം.കത്തോലിക്കാ സഭാ ആസ്ഥാനമായ വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ജലോ അമാത്തോയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനം കര്‍ദിനാള്‍ ഡോ ആഞ്ജലോ അമാത്തോ ലത്തീനിലും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇംഗ്ലീഷിലും റാഞ്ചി ആര്‍ച്ച്ബിഷപ് ഡോ ടെലസ്ഫോര്‍ ടോപ്പോ ഹിന്ദിയിലും വായിച്ചു.
എറണാകുളം പെരുമ്ബാവൂര്‍ പുല്ലേപ്പടി സ്വദേശിനിയായിരുന്ന സിസ്റ്റര്‍ റാണി മരിയ ഇന്‍ഡോറിലെ ഉദയ്നഗര്‍ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്ന കത്തോലിക്കാസഭയിലെ സന്യാസിനികള്‍ക്കുള്ള സമൂഹമായ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷ (എഫ്സിസി)നില്‍ അംഗമായിരുന്നു. 1995 ഫെബ്രുവരി 25നു ഇന്‍ഡോര്‍-ഉദയ്നഗര്‍ റൂട്ടില്‍ ബസ് യാത്രയ്ക്കിടെ സമന്ദര്‍ സിങ് എന്ന വാടകക്കൊലയാളിയാണ് റാണി മരിയയെ കുത്തി കൊലപ്പെടുത്തിയത്. 54 കുത്തുകളാണ് സിസ്റ്റര്‍ റാണി മരിയയ്ക്കേറ്റത്. പലിശയ്ക്ക് പണം നല്‍കി ഗ്രാമീണരെ കൊള്ളയടിച്ചിരുന്ന മാഫിയയെ എതിര്‍ത്തതിന്റെ പേരില്‍ സിസ്റ്റര്‍ റാണി മരിയയെ കൊലപ്പെടുത്താന്‍ തന്നെ ചുമതലപ്പെടുത്തുകയായിരുന്നുവെന്ന് സമന്ദര്‍ സിങ് വെളിപ്പെടുത്തിയിരുന്നു.
Post Your Comments