പോപ്പ് ഫ്രാന്‍സിസിനെ തേടി ആയിരക്കണക്കിന് കത്തുകളാണ് ഓരോ ആഴ്ചയും വത്തിക്കാന്‍ സെക്രട്ടറിയേറ്റില്‍ എത്തുന്നത്. ആ കത്തുകൾക്കെല്ലാം അർഹിക്കുന്ന പ്രാധാന്യം നൽകി പതിമൂന്ന് വർഷങ്ങളായി ആ കത്തുകൾ കൈകാര്യം ചെയ്യുന്നത് ഒരു ഇന്ത്യന്‍ കന്യാസ്ത്രീയാണ്. വത്തിക്കാന്‍ സെക്രട്ടറിയേറ്റിലെ ആര്‍ക്കൈവ് വിഭാഗത്തിൽ ജോലി ചെയ്യുന്ന സിസ്റ്റര്‍ ലൂസിയാണ് ഈ കത്തുകൾ കൈകാര്യം ചെയ്യുന്നത്.
ഈ ഓഫീസില്‍ ജോലി ചെയ്യുന്ന 300 ഉദ്യോഗസ്ഥരിലെ ഏക ഇന്ത്യക്കാരിയാണിവർ. വിവിധ രാജ്യങ്ങളില്‍ നിന്ന് പല ഭാഷകളിലായിക്കും കത്തുകള്‍ എത്തുന്നത്. പ്രാധാന്യം നോക്കി ക്രമപ്പെടുത്തി വെക്കുന്നത് ശ്രമകരമായ ഒരു ജോലി തന്നെയാണെന്ന് സിസ്റ്റര്‍ പറയുന്നു. രഹസ്യസ്വഭാവം നഷ്ടപ്പെടാതെ, അയച്ച ആളുകളോടുള്ള ബഹുമാനവും സ്നേഹവും പുലര്‍ത്തി തന്നെയാണ് ഓരോ കത്തും കൈകാര്യം ചെയ്യുന്നതെന്നും അവർ വ്യക്തമാക്കുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, ബെഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ എന്നിവരുടെയും കത്തുകള്‍ ആദ്യം വായിച്ചിരുന്നത് സിസ്റ്റര്‍ ലൂസി തന്നെയായിരുന്നു.
Post Your Comments