വത്തിക്കാന്‍ : ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വര്‍ഷാവസാനം വിരമിക്കാന്‍ സാധ്യതയുള്ളതായി വത്തിക്കാനിലെ ജര്‍മന്‍ ആര്‍ച്ച് ബിഷപ്പും മാര്‍പാപ്പയുടെ പ്രോഗാം മാനേജരുമായ ജോര്‍ജ് ഗണ്‍സ്‌വൈന്‍. ഇരു മാര്‍പാപ്പമാരുടെയും മനസ്സാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന അദ്ദേഹം മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മുന്‍ മാര്‍പാപ്പയുടെ പ്രൈവറ്റ് സെക്രട്ടറി കൂടിയാണ് ആര്‍ച്ച് ബിഷപ്. ആരോഗ്യപ്രശ്‌നങ്ങളാലാണു വിരമിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ താല്‍പര്യം കാട്ടുന്നതെന്ന് ആര്‍ച്ച് ബിഷപ് പറഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖം മാര്‍പാപ്പയെ അലട്ടുന്നുണ്ട്. ഇതേസമയം, 80 വയസ്സു തികയുന്ന ഡിസംബര്‍ 17നു മാര്‍പാപ്പ വിരമിക്കുമെന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തു.
മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ വര്‍ഷം നവംബര്‍ 20ന് അവസാനിക്കുകയാണ്. സമാപനച്ചടങ്ങില്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്യുമെന്നാണു റിപ്പോര്‍ട്ട്. വിരമിച്ചശേഷം അദ്ദേഹം ജന്മദേശമായ അര്‍ജന്റീനയിലേക്കു പോകുമെന്നും പറയുന്നു. അധികാരമേറ്റിട്ടു മൂന്നുവര്‍ഷം മാത്രം തികയുമ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിരമിക്കുമെന്ന വാര്‍ത്ത യൂറോപ്പിലാകമാനം സഭാതലത്തിലും രാഷ്ട്രീയ നേതാക്കള്‍ക്കിടയിലും ഗൗരവാവഹമായ ചര്‍ച്ചയ്ക്കു തുടക്കമിട്ടു.
Post Your Comments