NewsInternational

പുനര്‍വിവാഹിതരോടും വിവാഹമോചിതരോടും സ്വവര്‍ഗ്ഗഅനുരാഗികളോടുമുള്ള നിലപാട് വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വിവാഹ മോചിതര്‍, പുനര്‍വിവാഹിതര്‍ തുടങ്ങിയവരോട് ഉദാര നിലപാട് സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. ആരെയും എക്കാലത്തേക്കും അകറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്നും പോപ്പ് പറഞ്ഞു.

സ്വവര്‍ഗാനുരാഗികള്‍ക്ക് നിര്‍ബന്ധമായും ബഹുമാനം നല്‍കണം. എല്ലാവരെയും ദേവാലയങ്ങളിലേക്ക് അടുപ്പിക്കുകയും സ്‌നേഹം നല്‍കുകയും വേണം. ‘ആനന്ദത്തിന്റെ സ്‌നേഹം’ എന്ന 260 പേജുള്ള പ്രബന്ധത്തിലാണ് പോപ്പ് ഇക്കാര്യങ്ങള്‍ പറയുന്നത്. തീരുമാനങ്ങള്‍ നിയമത്തിന്റെ അടിസ്ഥാനത്തിലല്ല യുക്തിയുടെ അടിസ്ഥാനത്തിലാണ് നടപ്പാക്കേണ്ടത്.

ആരെയും എക്കാലത്തേക്കും മാറ്റിനിര്‍ത്താന്‍ സാധിക്കില്ല. കാരണം സുവിശേഷത്തിന്റെ യുക്തിയില്‍ ഇങ്ങനെയില്ല. വിവാഹ മോചിതരായവരെയും പുനര്‍വിവാഹം കഴിച്ചവരെയും കുറിച്ച് മാത്രമല്ല. എല്ലാവരെയും കുറിച്ചാണ് പറയുന്നത്. ഏതുതരം അവസ്ഥയിലൂടെയാണ് സ്വയം കടന്നുപോയതെന്ന് ഓര്‍ക്കണമെന്നും പോപ്പ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button