പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനെ ‘ട്രോളി’ ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബിജോണ്‍. സര്‍ക്കാറിനോടു 5 ചോദ്യങ്ങളും ഷിബു ബേബിജോണ്‍ ഉന്നയിക്കുന്നു.
രാജ്യസുരക്ഷ വച്ച് തമാശ കളിക്കരുതെന്നും നാളെ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്റെയും ക്രമസമാധാനം കാക്കുന്ന പോലീസുകാരന്റേയും നെഞ്ചില്‍ തുളച്ചുകയറുന്നത് കേരളാ പോലീസിന്റെ വെടിയുണ്ടകളാകരുത്. ഉണ്ടയില്ലാതെ തിരിച്ച് വെടി വയ്ക്കാന്‍ കേരള പോലീസ് ഇരട്ടച്ചങ്കനല്ലല്ലോ എന്നും അദ്ദേഹം സര്‍ക്കാറിനെ പരിഹസിച്ച് പറഞ്ഞു
ഷിബു ബേബിജോണിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
കേരളാ പോലീസിന്റെ തോക്കും വെടിയുണ്ടകളും കാണാതെ പോയതിനെ പറ്റിയുള്ള ട്രോളുകളൊക്കെ ഇട്ടുതീര്‍ന്നെങ്കില്‍ ഞാനൊന്ന് പറയട്ടെ. ഈ സംഭവം ഒട്ടും തമാശയല്ല. കാണാതായ ആയുധങ്ങള്‍ എവിടേയ്ക്കാണ് പോയതെന്നുള്ളത് ഗൗരവകരമായി തന്നെ അന്വേഷിക്കേണ്ടതാണ്.
മാവോയിസ്റ്റുകളും മതതീവ്രവാദികളും അടക്കമുള്ള ദേശവിരുദ്ധരുടെ കൈകളിലേക്കാണോ ഇവ പോയതെന്ന് അറിയേണ്ടതല്ലേ.
മോഷണം പോയതാണോ കപ്പലില്‍ തന്നെയുള്ള കള്ളന്മാര്‍ കടത്തിയതാണോ എന്ന് അന്വേഷിക്കേണ്ടതല്ലേ.
ഏതൊക്കെ ഉന്നതന്മാരാണ് ഇതിന് പിന്നിലെന്ന് പരിശോധിക്കേണ്ടതല്ലേ.
പകരം ഡമ്മി ആയുധങ്ങള്‍ വച്ചതാരാണെന്നും അവരുടെ ഉദ്ദേശം എന്തായിരുന്നെന്നും കണ്ടത്തേണ്ടതല്ലേ.
ആഭ്യന്തരമന്ത്രിയും ഡിജിപിയും ഇക്കാര്യം നേരത്തെ അറിഞ്ഞില്ലേ എന്ന് ചോദിക്കേണ്ടതല്ലേ.
രാജ്യസുരക്ഷ വച്ച് തമാശ കളിക്കരുത്. നാളെ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്റെയും ക്രമസമാധാനം കാക്കുന്ന പോലീസുകാരന്റേയും നെഞ്ചില്‍ തുളച്ചുകയറുന്നത് കേരളാ പോലീസിന്റെ വെടിയുണ്ടകളാകരുത്. ഉണ്ടയില്ലാതെ തിരിച്ച് വെടി വയ്ക്കാന്‍ കേരള പോലീസ് ഇരട്ടച്ചങ്കനല്ലല്ലോ.
Post Your Comments