KeralaLatest NewsNews

മുഖ്യമന്ത്രിയുടെ അലമാരയിൽ ഒരുപാട് അസ്ഥികൂടങ്ങളുണ്ട്; മോദിയുടെ സ്വന്തക്കാരനായ ലോക്നാഥ് ബെഹ്റ ചെയ്യുന്നതിനെല്ലാം പിണറായി കണ്ണടയ്ക്കുന്നുവെന്നും മുല്ലപ്പള്ളി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ അലമാരയിൽ ഒരുപാട് അസ്ഥികൂടങ്ങളുള്ളതിനാൽ അന്വേഷണങ്ങളെ ഭയപ്പെടുന്നുവെന്ന് ആരോപണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മോദിയുടെ സ്വന്തക്കാരനായ ലോക്നാഥ് ബെഹ്റ ചെയ്യുന്നതിനെല്ലാം പിണറായി കണ്ണടയ്ക്കുന്നത് കേന്ദ്രസർക്കാർ ബ്ലാക്ക്മെയിൽ ചെയ്യുന്നത് കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. തോക്ക് നഷ്ടപ്പെട്ടിട്ടില്ല എന്നു വരുത്തിത്തീർക്കാൻ പൊലീസ് ആസ്ഥാനത്തു ശ്രമം നടക്കുന്നുണ്ടെന്നാണു ഡിജിപി റാങ്കിലുള്ള ഒരുദ്യോഗസ്ഥൻ തന്നോടു പറഞ്ഞത്. പൊലീസ് ആസ്ഥാനത്തു തോക്കുകൾകൊണ്ട് ഒരു സ്തൂപം നിർമിക്കാൻ ‍‍ഡിജിപി ശ്രമിക്കുന്നുണ്ടെന്നും മുല്ലപ്പള്ളി പറയുകയുണ്ടായി.

Read also: ആറ്റുകാൽ പൊങ്കാല: ഒരുക്കങ്ങൾ ഈ മാസം പൂർത്തീകരിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ആഭ്യന്തരവകുപ്പിനും പൊലീസിലെ ഉന്നതർക്കുമെതിരെ സിഎജി നടത്തിയ വെളിപ്പെടുത്തലിൽ ഹൈക്കോടതി നിർദേശിക്കുന്ന ജുഡിഷ്യൽ ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണം. ഇക്കാര്യം സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെടണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button