തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് വിദേശ യാത്രാ അനുമതി നൽകി പിണറായി സർക്കാർ. ഡിജിപി ലോക്നാഥ് ബെഹ്റ ബ്രിട്ടനിലേക്കാണ് പോകുന്നത്. മാർച്ച് മാസം മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് ബെഹ്റ ബ്രിട്ടനിലേക്ക് പറക്കുന്നത്. സുരക്ഷാ സെമിനാറില്‍ പങ്കെടുക്കാനാണ് യാത്ര. സര്‍ക്കാരാണ് പോലീസ് മേധാവിയുടെ യാത്രാച്ചെലവ് വഹിക്കുന്നത്.
അതേസമയം ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമ ന്ത്രിയുടെ ഓഫീസിലെത്തിയാണ് ബെഹ്റ കൂടിക്കാഴ്ച നടത്തിയത്.എഡിജിപി മനോജ് എബ്രാഹാമും ഡിജിപിക്കൊപ്പമുണ്ടായിരുന്നു.
അതേസമയം, പോലീസ് മേധാവി സ്ഥാനത്തുനിന്നും ലോക്നാഥ് ബെഹ്റയെ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിഐജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യങ്ങള്‍ ഉന്നയിച്ച് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തു.
വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.എ.ജി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കുമെന്ന് നിയമസഭയില്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഡി.ജി.പിയെ മാറ്റണമെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ നേതാവിന്റെ കത്ത് തന്റെ കൈയ്യില്‍ കിട്ടിയിട്ടില്ലെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.
2013-18 കാലയളവിലെ സി.എ.ജി റിപ്പോര്‍ട്ട് ആണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ വെച്ചത്. ഇതില്‍ സാേങ്കതിക ഉപകരണങ്ങളും വാഹനങ്ങളും വാങ്ങിയതിലെ മാനദണ്ഡങ്ങള്‍ ഡി.ജി.പിയും പൊലീസും ലംഘിച്ചെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ഡി.ജി.പി ലോക്നാഥ് ബെഹ്റക്കെതിരെ വലിയ സാമ്ബത്തിക ക്രമക്കേടുകളാണ് സി.എ.ജി റിപ്പോര്‍ട്ടിലുള്ളത്. കീഴ്ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സ് നിര്‍മാണത്തിനുള്ള 4.35 കോടി രൂപ ഡി.ജി.പിക്കും എ.ഡി.ജി.പിമാര്‍ക്കും വില്ലകള്‍ നിര്‍മിക്കാന്‍ വകമാറ്റിയെന്നാണ് കണ്ടെത്തല്‍.
കമ്പോള വിലയേക്കാള്‍ കൂടിയ തുകക്ക് ശബരിമലയിലേക്കു സുരക്ഷ ഉപകരണങ്ങള്‍ വാങ്ങി ഒന്നര കോടി നഷ്ടമുണ്ടാക്കി. മൊബൈല്‍ ഡിജിറ്റല്‍ ഇന്‍വെസ്റ്റിഗേഷന്‍ അസിസ്റ്റന്റ് പ്ലാറ്റ്ഫോമിന്റെ പേരില്‍ ഐ പാഡുകളും വാഹനങ്ങളും വാങ്ങുകയാണ് ചെയ്തതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Post Your Comments