തിരുവനന്തപുരം: സ്കൂള്‍ മാനേജ്മെന്റുകളെ വെട്ടിലാക്കി അധ്യാപകരെ ജോലിയ്ക്കെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തു.
സ്കൂളുകളില്‍ അധ്യാപകരുടെ തസ്തിക നിര്‍ണ്ണയത്തിന് പുതിയ നിര്‍ദേശമാണ് സംസ്ഥാന ധനവകുപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്.
ഇനി മുതല്‍ ആറ് കുട്ടികള്‍ കൂടിയാല്‍ മാത്രം രണ്ടാം തസ്തിക മതിയെന്നാണ് ധനവകുപ്പിന്റെ നിര്‍ദ്ദേശം. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു. ഇതോടെ ഒരു കുട്ടി കൂടിയാല്‍ പുതിയ തസ്തിക എന്ന രീതി മാറും.
സംസ്ഥാനത്തെ എല്‍ പി സ്കൂളിലെ 30 വിദ്യാര്‍ത്ഥികള്‍ക്ക് ഒരധ്യാപകന് എന്ന അനുപാതമാണ് പിന്തുടരുന്നത്. ഒരു വിദ്യാര്‍ത്ഥി അധികമായാല്‍ രണ്ടാമത്തെ അധ്യാപകനെ നിയമിക്കുന്ന രീതിയായിരുന്നു നിലവില്‍. ഇതാണ് മാറുന്നത്. വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം മാറില്ലെങ്കിലും രണ്ടാം തസ്തിക സൃഷ്ടിക്കുന്നതിന് 36 വിദ്യാര്‍ത്ഥികള്‍ വേണമെന്ന നിബന്ധന വരും.
അതേസമയം സര്‍ക്കാര്‍ ഈ തീരുമാനവുമായി മുന്നോട്ട് പോയാല്‍ നിയമവഴി തേടാനുള്ള തീരുമാനത്തിലാണ് മാനേജ്മെന്റുകള്‍. മാനേജ്മെന്റുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്
Post Your Comments