ഗോവ: പ്രശസ്ത ഫാഷന്‍ ഡിസൈനറും എഴുത്തുകാരനുമായ വെന്‍ഡല്‍ റോഡ്രിക്സ് അന്തരിച്ചു. പത്മ ശ്രീ ജേതാവും ആക്ടിവിസ്റ്റുമാണ് വെന്‍ഡല്‍ റോഡ്രിക്സ്. ബുധനാഴ്ച ഗോവയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
മരണസമയത്ത് അദ്ദേഹത്തിന്റെ ഭാര്യ ജെറോം (മാരെല്‍) അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു വിവിധ മേഘലകളിലുള്ളവര്‍ അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി. കുറച്ചുകാലമായി അസുഖ ബാധിതനായിരുന്നു ഇദ്ദേഹം. ശവസംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കോള്‍വാലെയില്‍നടക്കും. 1960 മെയ് 28 ന് ജനിച്ച റോഡ്രിക്സ് ഫാഷന്‍ റണ്‍വേയില്‍ മിനിമലിസത്തിന്റെ ചാമ്ബ്യനായി. 2000 ല്‍ നടന്ന ആദ്യത്തെ ലാക്മെ ഇന്ത്യ ഫാഷന്‍ വീക്കില്‍ അദ്ദേഹം പങ്കാളിയായിരുന്നു.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്‌അനുശോചനം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തു. ലോകപ്രശസ്ത ഫാഷന്‍ ഡിസൈനറുടെയും പത്മ ശ്രീ ജേതാവുമായ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള നിര്യാണം ഞെട്ടലുണ്ടാക്കി എന്നും അദ്ദേഹത്തിന്റെ മാതൃകാപരമായ പ്രവര്‍ത്തനം ഫാഷന്‍ ലോകത്ത്മായാത്ത മുദ്ര പതിച്ചുഎന്നും അദ്ദേഹം പറഞ്ഞു കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രി സ്മൃതി ഇറാനിയും അനുശോചനം രേഖപ്പെടുത്തി. ഫാഷന്‍ ലോകത്തിനു വലിയ നഷ്ടമാണെന്ന് ഫാഷന്‍ ഡിസൈനര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രേഖപ്പെടുത്തി
Post Your Comments