ഇടുക്കി: കട്ടപ്പനയില്‍ ഒരു മാസം പ്രായമായ കുഞ്ഞുമായി അഭയം തേടിയെത്തിയ അഞ്ചംഗ കുടുംബത്തിന് പോലീസ് സ്റ്റേഷനില്‍ മര്‍ദനം.വഴിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണിവര്‍ പോലീസ് സ്‌റ്റേഷനിലെത്തുന്നത്. എന്നാല്‍ കുടുംബത്തിനുനേരേ കട്ടപ്പന സി.ഐ. അതിക്രമം കാണിച്ചതായാണ് പരാതി.
കുട്ടിയുമായി ചൊവ്വാഴ്ച രാത്രി കോട്ടയത്തെ ആശുപത്രിയില്‍ പോയി മടങ്ങി വരവെ മാട്ടുക്കട്ടയില്‍ വെച്ച് ഇവരുടെ ജീപ്പിന് മുന്നില്‍ പോയ സി.ഐയുടെ കാര്‍ മുന്നറിയിപ്പില്ലാതെ വളവില്‍ നിര്‍ത്തി. ജീപ്പ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ കുട്ടിയുടെ ശരീരം സീറ്റിലിടിച്ചു. ഇതോടെ പോലീസ് ഉദ്യോഗസ്ഥനാണെന്നറിയാതെ ജീപ്പിലുണ്ടായിരുന്നവര്‍ സി.ഐയുമായി തര്‍ക്കിച്ചു. എന്നാല്‍ സി.ഐ. ഇവരോട് തട്ടിക്കയറുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു.തുടര്‍ന്ന് ഇവര്‍ പോകാന്‍ തുടങ്ങിയപ്പോള്‍ പിന്തുടര്‍ന്ന് വാഹനം തടയാനും ശ്രമിച്ചു.
ഇതോടെ ഇവര്‍ കട്ടപ്പനപോലീസ് സ്റ്റേഷനില്‍ അഭയം തേടിയെത്തി. പക്ഷേ പിന്നാലെ സി.ഐ.യും എത്തിയ. പോലീസ് സ്‌റ്റേഷനില്‍ എത്തിയതിന് ശേഷമാണ് ഇവര്‍ സിഐ അണിതെന്ന് മനസിലാക്കുന്നത്. എന്നാല്‍ . മദ്യലഹരിയില്‍ പോലീസുകാരുടെ സാന്നിധ്യത്തില്‍ മര്‍ദിച്ചെന്നും സ്ത്രീകളടക്കമുള്ളവരെ അസഭ്യം പറഞ്ഞെന്നുമാണ് പരാതി. പാമ്പടുംപാറ സന്യാസിയോട കിഴക്കേമടത്തില്‍ കൃഷ്ണന്‍കുട്ടി, മകന്‍ കൃപമോന്‍, ഭാര്യ വത്സമ്മ, മകള്‍ കൃപമോള്‍, മകളുടെ ഭര്‍ത്താവ് അഭിജിത്ത് എന്നിവരാണ് കട്ടപ്പന ഡിവൈ.എസ്.പി.ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
സി.ഐ. വാഹനത്തില്‍നിന്നു കൃപമോനെ പിടിച്ചിറക്കി സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി മര്‍ദിക്കുകയും തടയാന്‍ ശ്രമിച്ച കൃഷ്ണന്‍കുട്ടിക്കും മര്‍ദനമേല്‍ക്കുകയും ചെയ്തു. കൃപമോളെ അസഭ്യം പറഞ്ഞ് വലിച്ചിഴച്ചെന്നും പരാതിയില്‍ പറയുന്നു. ഇതിന് ശേഷം അസഭ്യം പറഞ്ഞ കുറ്റത്തിന് കൃപമോനും കൃഷ്ണന്‍കുട്ടിക്കുമെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ച ശേഷം സി.ഐ. പുറത്തേക്കു പോയി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെയും കൊണ്ട ആശുപത്രിയില്‍ വൈദ്യ പരിശേധനയക്കു പോയി. സമയം മുഴുവന്‍ കൈക്കുഞ്ഞുമായി മറ്റ് കുടുംബാംഗങ്ങള്‍ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ നില്‍ക്കുകയായിരുന്നു. ആശുപത്രിയില്‍നിന്ന് രാത്രി 10 മണിയോടെ സ്റ്റേഷനിലെത്തിച്ച കൃഷ്ണന്‍കുട്ടിയേയും കൃപമോനെയും ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. സംഭവത്തില്‍ കട്ടപ്പന ഡിവൈ.എസ്.പി. അന്വേഷണം തുടങ്ങി.
Post Your Comments