സഹാരണ്‍പുര്‍ (യു.പി): ദേവ്‌ബന്ദിലെ ദാറുല്‍ ഉലൂം ഇസ്ലാം മതപാഠശാല ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമാണെന്നു കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ ഗിരിരാജ് സിങ്. ദേവബന്ദ് ഭീകരവാദത്തിന്റെ ഗംഗോത്രിയാണ്. ലോകത്തിലെ എല്ലാ പ്രമുഖ ഭീകരരുടെയും പിറവി അവിടെനിന്നാണ്. മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനായ ഭീകരന്‍ ഹാഫിസ് സയീദിന്റെ കാര്യംതന്നെ ഉദാഹരണം.
ദേവ്‌ബന്ദിലെ സി.എ.എ. വിരുദ്ധസമരം രാജ്യത്തിനെതിരാണ്. ഖിലാഫത്ത് പ്രക്ഷോഭത്തിനു സമാനമാണിത്- സിങ് പറഞ്ഞു.രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം നടപ്പാക്കാതെ വികസനവീഥിയില്‍ മുന്നേറ്റം അസാധ്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ ഷഹീന്‍ബാഗിലേതിനു സമാനമായി പൗരത്വനിയമ ഭേദഗതി വിരുദ്ധ സമരം ശക്‌തമായ പ്രദേശമാണു ദേവ്‌ബന്ദ്. സ്‌ത്രീകളടക്കം നിരവധിപേരാണു പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നത്.
Post Your Comments