പാല്‍ഘര്‍: മതിയായ രേഖകളില്ലാതെ ഇന്ത്യയില്‍ താമസിച്ച നിരവധി ബംഗ്ലാദേശ് പൗരന്മാര് പിടിയിൽ. 22 ബംഗ്ലാദേശ് പൗരന്മാര് ആണ് അറസ്റ്റിലായത്. പാര്‍ഘര്‍ ജില്ലയിലെ രജോഡി ഗ്രാമത്തില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് 12 സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘത്തെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൈയില്‍ യാതൊരു രേഖകളും ഉണ്ടായിരുന്നില്ലെന്നും ബംഗ്ലാദേശ് അതിര്‍ത്തിഗ്രാമമായ ജെസോര്‍, ശന്താകിറ ജില്ലകളില്‍നിന്നുള്ളവരാണ് ഇവരെന്നും പോലീസ് അറിയിച്ചു. ഇന്ത്യന്‍ പാസ്പോര്‍ട്ട് ആക്ട് 1927, വിദേശ പൗരന്മാര്ക്കുളള 1946 ലെ നിയമം എന്നിവ പ്രകാരം പിടിയിലായവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
തീവ്രവാദ വിരുദ്ധ സെല്‍, ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റ് എന്നിവരുടെ സംയുക്ത നടപടിയിലായിരുന്നു അറസ്റ്റ്.
Post Your Comments