ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ അധ;പതനത്തിനു പിന്നില്‍ നെഹ്റു കുടുംബത്തിന്റെ അധികാര വാഴ്ച കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന് നേതൃമാറ്റം വേണമെന്ന് രാജ്യമെമ്പാടും ആവശ്യം ശക്തമാകുന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ തോല്‍വിയാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. കോണ്‍ഗ്രസിന് നിലനില്‍പ്പിന്റെ സമരമായിരുന്നു ഡല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പ്. പതിനഞ്ച് വര്‍ഷത്തെ ഷീലാ ദീക്ഷിത് സര്‍ക്കാരിന്റ പ്രവര്‍ത്തനനേട്ടങ്ങള്‍ തന്നെയായിരുന്നു കോണ്‍ഗ്രസ് പ്രധാനമായും ഉയര്‍ത്തികാട്ടിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എ.എ.പി.യെ പിന്തള്ളി രണ്ടാംസ്ഥാനത്തായതിന്റെ ആത്മവിശ്വാസവും കോണ്‍ഗ്രസിനുണ്ടായിരുന്നു. എന്നാല്‍, ശക്തരായ നേതാക്കള്‍ മുന്‍നിരയില്‍ നിന്ന് നയിക്കാനോ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ലാത്തതോ കോണ്‍ഗ്രസിന് തിരിച്ചടിയായി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. കേരളം മാത്രമായിരുന്നു കോണ്‍ഗ്രസിന് ആശ്വസിയ്ക്കാനുണ്ടായിരുന്നത്.
ഇപ്പൊഴിതാ കോണ്‍ഗ്രസ് അദ്ധ്യക്ഷയായി സോണിയാഗന്ധി തുടരണോ വേണ്ടയോ എന്നാണ് പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ച. പാര്‍ട്ടിയുടെ പ്ലീനറി സെഷനില്‍ ഇക്കാര്യം തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. പകരം രാഹുല്‍ഗാന്ധി എം.പി സ്ഥാനമേല്‍ക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. പാര്‍ട്ടി ഉന്നത സ്ഥാനത്തേക്ക് മടങ്ങി വരുന്ന കാര്യം അദ്ദേഹം ആലോചിച്ചിട്ടില്ല എന്നാണ് വിവരം.
ഡല്‍ഹിയില്‍ 63 സ്ഥാനാര്‍ത്ഥികള്‍ക്ക് അവരുടെ കെട്ടിവച്ച കാശ് പോലും നഷ്ടമായി. കഴിഞ്ഞ ദിവസം ഡല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.സി. ചാക്കോ രാജിവച്ചിരുന്നു. ഷീല ദീക്ഷിതിനെയും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. 2013ല്‍ ഷീലാ ദീക്ഷിത് ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കോണ്‍ഗ്രസിന്റെ അധോഗതി തുടങ്ങിയതെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, 19 വര്‍ഷമായി കോണ്‍ഗ്രസ് അദ്ധ്യക്ഷയായിരുന്ന സോണിയ ഗാന്ധി മാറി രാഹുല്‍ഗാന്ധി ചുമതലയേറ്റ ശേഷം പൊതുജനങ്ങള്‍ക്കിടയില്‍ ഗണ്യമായി ഇടപെടലുകള്‍ കുഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി നിര്‍ബന്ധപ്രകാരമാണ് താല്‍ക്കാലികമായി ഇടക്കാല പ്രസിഡന്റാകാന്‍ സോണിയ തീരുമാനിച്ചിരുന്നത്.
Post Your Comments