Latest NewsKeralaNews

അച്ചാറ് കുപ്പിയിൽ കഞ്ചാവ്, 3 പേർ പിടിയിൽ

കൊച്ചി∙ അച്ചാറിന്റെ കുപ്പിയിൽ ഖത്തറിലേക്കു കഞ്ചാവ് കടത്താൻ ശ്രമത്തിനിടെ 5 ഗ്രാം കഞ്ചാവുമായി 3 പേർ പിടിയിൽ. കഞ്ചാവ് പ്ലാസ്റ്റിക് കവറിലാക്കി, കാർബൺ പേപ്പർ കൊണ്ടു പൊതിഞ്ഞ ശേഷം അച്ചാർ കുപ്പിയിൽ അടച്ചു ഭദ്രമാക്കിയ നിലയിലായിരുന്നു. ഖത്തറിലേക്കു പാഴ്സൽ അയയ്ക്കാൻ കൊറിയർ ഏജൻസിയിലെത്തിയ ഇവരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കോട്ടയം വൈക്കം കുലശേഖരമംഗലം മറവൻതുരുത്ത് പാലക്കത്തറ അനന്തു (18), വെള്ളൂർ കരിപ്പാടം തയ്യിടയിൽ അഭിജിത് (18), ചേർത്തല കടക്കരപ്പിള്ളി തങ്കി പാലുത്തറ ആൽബി വർഗീസ് (20) എന്നിവരാണു പിടിയിലായത്. ഖത്തറിലുള്ള വൈക്കം സ്വദേശി ബാദുഷയുടെ ദോഹയിലെ മേൽവിലാസമാണു കുറിയറിലുള്ളത്. മുൻപും ബാദുഷയ്ക്കു ഇത്തരത്തിൽ കഞ്ചാവ് അയച്ചിട്ടുണ്ടെന്നു പ്രതികൾ മൊഴി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button