ചെന്നൈ : രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്ന രജനീകാന്തും കമൽ ഹാസനും തമ്മിൽ സഖ്യം സംബന്ധിച്ചു പ്രാഥമിക ചർച്ചകൾ നടത്തിയതായി മക്കൾ നീതി മയ്യം വൈസ് പ്രസിഡന്റ് ഡോ.മഹേന്ദ്രൻ.
സഖ്യം വേണമെന്ന കാര്യത്തിൽ ഇരുവർക്കും ഏകാഭിപ്രായമാണെന്നും ഈറോഡിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ മഹേന്ദ്രൻ വ്യക്തമാക്കി. രജനിയുമായി സഖ്യത്തിനു തയ്യാറാണെന്ന സൂചന നേരത്തെ പലതവണ കമൽ ഹാസൻ നൽകിയിരുന്നു. എന്നാൽ ഇരുവരുടെയും രാഷ്ട്രീയ ആശങ്ങൾ തമ്മിൽ വൈരുധ്യമുണ്ടെന്നും അതിനാൽ സഖ്യം എളുപ്പത്തിൽ സാധ്യമാകില്ലെന്നുമാണ് നിരീക്ഷകരുടെ പക്ഷം.
ഡൽഹിയിൽ ആം ആദ്മി പാർട്ടി നേടിയതു പുരോഗമന രാഷ്ട്രീയത്തിന്റെ വിജയമെന്നും അടുത്ത വർഷം തമിഴ്നാട്ടിൽ ഇതു ആവർത്തിക്കുമെന്നും മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽ ഹാസൻ പറഞ്ഞു. അരവിന്ദ് കേജ്രിവാളിനെ അഭിനന്ദിച്ചു കൊണ്ടുള്ള ട്വീറ്റിലാണു തമിഴ്നാട്ടിൽ ഡൽഹി ആവർത്തിക്കുമെന്ന പ്രതീക്ഷ കമൽ പങ്കുവച്ചത്.
Post Your Comments