ടെക്‌സാസ്: കലാകാരന്മാരുടെ സുരക്ഷയെപ്പറ്റി ആശങ്കയുണര്‍ത്തുന്നതിനും അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും കാരണമായിരിക്കുകയാണ് ഒരു വീഡിയോ. കലാപ്രദര്‍ശനത്തിനിടെ 15 അടി ഉയരത്തില്‍ നിന്ന് താഴേക്ക് വീണിട്ടും ഒട്ടും പതറാതെ സാഹചര്യത്തെ കൈകാര്യം ചെയ്ത ഡാന്‍സറുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം. ജീനിയ എന്ന കലാകാരിയാണ് രണ്ട് നില കെട്ടിടത്തിന്റെ ഉയരത്തില്‍ നിന്നും നിലം പതിച്ചിട്ടും പതറാതെ നൃത്തം ചെയ്തത്.
ആളുകളുടെ ഉല്ലാസത്തിനായി നടത്തി വരുന്ന നിശാ ക്ലബ്ബുകള്‍ പോലെയുള്ള സ്ട്രിപ് ക്ലബ്ബിലെ രണ്ട് നില കെട്ടിടത്തിന്റെ ഉയരമുള്ള പോളിന്റെ മുകളില്‍ അഭ്യാസപ്രകടനം നടത്തുകയായിരുന്നു ജീനിയ എന്ന കലാകാരി അപ്രതീക്ഷിതമായിയാണ് നിയന്ത്രണം വിട്ട് വേദിയിലേക്ക് പതിച്ചത്. എന്നാല്‍ വീഴ്ചയുടെ ആഘാതത്തിലും ഇവര്‍ നൃത്തപ്രകടനം തുടരുകയായിരുന്നു.
https://twitter.com/i/status/1226576696738041856
ജീനിയയുടെ കലയോടുള്ള ആത്മാര്‍ത്ഥതയ്ക്കും ഇച്ഛാശക്തിയ്ക്കും നിറകയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ജീനിയയുടെ മനോധൈര്യത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം നിരവധി ആളുകള്‍ തന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി അന്വേഷിക്കുന്നുണ്ടെന്നും തനിക്ക് കുഴപ്പമൊന്നും ഇല്ലെന്നും ജീനിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
https://www.instagram.com/tv/B8XZp2lluSF/?utm_source=ig_embed
Post Your Comments