USALatest NewsIndiaNewsInternational

തന്‍റെ ഇന്ത്യാ സന്ദർശനത്തെ കുറിച്ച് വാചാലനായി ട്രംപ്, ലക്ഷങ്ങൾ കാത്തിരിക്കുന്നതായി മോദി അറിയിച്ചെന്ന് അമേരിക്കൻ പ്രസിഡന്‍റ്

ഏറെ പ്രതീക്ഷയോടെയാണ് ഈ മാസം അവസാനം നടക്കുന്ന ഇന്ത്യൻ സന്ദർശനത്തിനെ നോക്കി കാണുന്നതെന്ന് അമേരിക്കൻ പ്രസി‍ഡന്‍റ് ഡൊണാൾഡ് ട്രംപ്. തന്‍റെ അടുത്ത സുഹൃത്താണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പറഞ്ഞ ട്രംപ്, അദേഹത്തോട് അടുത്തിടെ സംസാരിച്ചെന്നും വെളിപ്പെടുത്തി. ഇന്ത്യയിലെ ലക്ഷക്കണക്കിന് ആളുകൾ തന്നെ സ്വീകരിക്കാൻ കാത്തിരിക്കുകയാണെന്ന് മോദി പറഞ്ഞെന്ന് ട്രംപ് വ്യക്തമാക്കി.

ഈ മാസം 24, 25 തീയതികളിലാണ് ട്രംപിന്‍റ ഇന്ത്യൻ സന്ദർശനം. ഗുജറാത്തിലെ അഹമ്മദാബാദും ഡൽഹിയും അദേഹം സന്ദർശിക്കും. കഴിഞ്ഞയാഴ്ച മോദിയോട് സംസാരിച്ചെന്നും വിമാനത്താവളത്തിൽ നിന്നും ക്രിക്കറ്റ് സ്റ്റേഡിയത്തിലേയ്ക്ക് തന്നെ സ്വീകരിച്ചാനയിക്കാൻ ലക്ഷങ്ങൾ ഉണ്ടാകുമെന്ന് മോദി അറിയിച്ചതായും ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു. ശരിയായ ധാരണകളിൽ എത്തിയാൽ ഇന്ത്യയുമായി വ്യാപാര കരാർ ഉണ്ടാകുമെന്നും ട്രംപ് സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button