ജനപ്രിയ സ്‌കൂട്ടർ എൻടോർഖിന്റെ ബിഎസ്-VI മോഡൽ വിപണിയിലെത്തിച്ച് ടിവിഎസ്.ബിഎസ്-VI ന്റെ ഫീച്ചറുകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എൻജിന് സമാനമായി രൂപകൽപ്പനയിൽ മാറ്റമുണ്ടോ എന്ന് വ്യക്തമല്ല. ബിഎസ്-VI മോഡലുകളിൽ ഉണ്ടാകുന്ന പവർ വ്യത്യാസം സ്കൂട്ടറിനും ലഭിച്ചേക്കുമെന്നാണ് സൂചന.
ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ അനുസരിച്ച് ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയിലേക്ക് സ്കൂട്ടറിനെ ടിവിഎസ് നവീകരിച്ചിട്ടുണ്ട്.അതോടൊപ്പം ഒരു പുതുക്കിയ എക്‌സ്‌ഹോസ്റ്റ് അസംബ്ലിയും നൽകിയേക്കും. നിലവിലെ സ്കൂട്ടറിലെ കണക്ടിവിറ്റി സംവിധാനവും മറ്റു ഫീച്ചറുകളും ബിഎസ്-VI മോഡലിൽ ഉൾപ്പെടുത്തും.
ബിഎസ്- IV നേക്കാൾ 6,513 രൂപ ബിഎസ്-VIന് വർദ്ധിച്ചിട്ടുണ്ട്. 65,975 രൂപയാണ് പ്രാരംഭ വില. മിഡിൽ വേരിയന്റായ ഡിസ്ക്ക് പതിപ്പിന് 9,980 രൂപ കൂടിയപ്പോൾ ഉയർന്ന മോഡലായ റേസ് എഡിഷന് 7,530 രൂപ മാത്രമാണ് കൂടിയത്
Post Your Comments