
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെയും കെജരിവാളിന്റെയും വിജയം സ്വന്തം വിജയം പോലെ കൊണ്ടാടുന്ന കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും സിപിഎമ്മും തന്റേടമുണ്ടെങ്കില്‍ പൗരത്വനിയമ ഭേദഗതിയുടെയും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെയും കാര്യത്തില്‍ അവരുടെ അതേനിലപാട് പിന്തുടരാന്‍ തയ്യാറാകണമെന്ന് ശോഭാ സുരേന്ദ്രന്‍. കെജരിവാളിനെ അഭിനന്ദിക്കുന്നതുപോലെ അദ്ദേഹത്തിന്റെ സിഎഎ അനുകൂല നിലപാടിനെയും അഭിനന്ദിക്കുന്നുണ്ടോ എന്ന് തുറന്നു പറയാന്‍ തയ്യാറാകണമെന്നും അവര്‍ പറഞ്ഞു.
പൗരത്വനിയമ ഭേദഗതിക്കെതിരായ സമരങ്ങളെ പിന്തുണച്ചല്ല കെജരിവാളും ആപ്പും തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയത്. അശാസ്ത്രീയമായ വിധത്തില്‍ സൗജന്യങ്ങള്‍ വാരിക്കോരി കൊടുത്തതുകൊണ്ടാണ് അവര്‍ക്കു ജയിക്കാനായതെന്നും രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ മുഖമുദ്ര കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. അതാണ് വസ്തുത. വികസനമല്ല, ഖജനാവ് പാപ്പരാക്കുന്ന സൗജന്യങ്ങളാണ് കെജരിവാളിന്റെ നയമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെയും കെജരിവാളിന്റെയും വിജയം സ്വന്തം വിജയം പോലെ കൊണ്ടാടുന്ന കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും സിപിഎമ്മും തന്റേടമുണ്ടെങ്കില്‍ പൗരത്വനിയമ ഭേദഗതിയുടെയും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെയും കാര്യത്തില്‍ അവരുടെ അതേനിലപാട് പിന്തുടരാന്‍ തയ്യാറാകണം. പൗരത്വനിയമ ഭേദഗതിക്കെതിരായ സമരങ്ങളെ പിന്തുണച്ചല്ല കെജരിവാളും ആപ്പും തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയത്. അശാസ്ത്രീയമായ വിധത്തില്‍ സൗജന്യങ്ങള്‍ വാരിക്കോരി കൊടുത്തതുകൊണ്ടാണ് അവര്‍ക്കു ജയിക്കാനായത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ മുഖമുദ്ര കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. അതാണ് വസ്തുത. വികസനമല്ല, ഖജനാവ് പാപ്പരാക്കുന്ന സൗജന്യങ്ങളാണ് കെജരിവാളിന്റെ നയം. പക്ഷേ, തല്‍ക്കാലത്തേക്ക് ആളുകളുടെ കൈയടി നേടാന്‍ നടത്തുന്ന ഇത്തരം വികലശ്രമങ്ങള്‍ ആത്യന്തികമായി നാടിനെ നശിപ്പിക്കും. ഇതിനിടയിലാണ്,,
സിഎഎ ഒരു വിഷയമല്ലാത്ത ഡല്‍ഹിയിലെപ്പോലെ അത് ഒരു വിധത്തിലും ബാധിക്കാത്ത കേരളത്തില്‍ സി എ എ യെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി, ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണുവച്ച് തലങ്ങും വിലങ്ങും വീശുന്ന മുഖ്യമന്ത്രിയും പാര്‍ട്ടിയും കെജരിവാളിനെ അഭിനന്ദിക്കാന്‍ മല്‍സരിക്കുന്നത്. കാപട്യം അവസാനിപ്പിച്ച് സിഎ എയിലും കെജരിവാളിന്റെ മാതൃക പിന്തുടരാന്‍ തയ്യാറുണ്ടോ എന്നതാണ് ചോദ്യം.
ശ്രീ പിണറായി വിജയന്‍ കെജരിവാളിനെ ഫോണില്‍ വിളിച്ച് അഭനന്ദിച്ചതിനു പുറമേ കത്ത് അയയ്ക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ വികസനത്തിനു വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും ഡല്‍ഹി ഫലം ഉല്‍സാഹം പകരുന്നതാണ് എന്നാണ് അതില്‍ പറയുന്നത്. ‘ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ ഇപ്പോള്‍ നടക്കുന്ന സമരങ്ങളെ’ ഡല്‍ഹി ജനവിധി ശക്തിപ്പെടുത്തും എന്നും അദ്ദേഹം കത്തില്‍ അവകാശപ്പെടുന്നു. പക്ഷേ, ഈ സമങ്ങളെയൊന്നും പിന്തുണച്ച് ഒരുവാക്കുപോലും കെജരിവാള്‍ പറഞ്ഞിട്ടേയില്ല എന്നതാണല്ലോ യാഥാര്‍ത്ഥ്യം. സിഎഎയെക്കുറിച്ചോ അതുമായി ബന്ധപ്പെട്ട സമരങ്ങളെക്കുറിച്ചോ കത്തില്‍ പരാമര്‍ശിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അക്കാര്യത്തില്‍ തന്റെ അഭിപ്രായമല്ല കെജരിവാളിന് എന്ന് പിണറായിക്കു നന്നായി അറിയാം. അതുകൊണ്ട് വളച്ചുകെട്ടില്ലാതെ കെജരിവാളിന്റെ സിഎഎ നിലപാടിനേക്കുറിച്ച് സ്വന്തം അഭിപ്രായം വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും തയ്യാറാകണം. കെജരിവാളിനെ അഭിനന്ദിക്കുന്നതുപോലെ അദ്ദേഹത്തിന്റെ സിഎഎ അനുകൂല നിലപാടിനെയും അഭിനന്ദിക്കുന്നുണ്ടോ എന്ന് തുറന്നു പറയാന്‍ തയ്യാറാകണം.
Post Your Comments