Latest NewsNewsIndia

പി.സി ചാക്കോയുടെ തന്ത്രങ്ങള്‍ ഡല്‍ഹിയിലും പാളി, തുടര്‍ച്ചയായ രണ്ടാം ‘സംപൂജ്യം’ : ഇനി കിടക്കയും പായുമെടുത്ത് കേരളത്തിലേക്ക്

ന്യൂഡൽഹി: ‘ഡൽഹിയിലെ വോട്ടെണ്ണൽ കഴിയുമ്പോൾ നിങ്ങൾ അമ്പരക്കും’ , തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സംഘടനാ നേതൃത്വ ചുമതലയുള്ള പിസി ചാക്കോയുടെ വാക്കുകളാണ് ഇത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കിയത് എ ഐ സി സി ജനറല്‍ സെക്രട്ടറിയും വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ പി സി ചാക്കോയായിരുന്നു.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കിയതിലുണ്ടായ പരാജയവും മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിലുണ്ടായ വീഴ്ചയും ജനപ്രിയ നേതാക്കളെ ഉയര്‍ത്തികൊണ്ടുവരുന്നതില്‍ സംഭവിച്ച പോരായ്മകളും ഡല്‍ഹിയില്‍ ആ പാര്‍ട്ടിയെ തന്നെ ഇല്ലാതാക്കുന്നതിലേക്ക് എത്തിച്ചിരിക്കുകയാണ്.6 വര്‍ഷം മുമ്പുള്ള 15 വര്‍ഷക്കാലം ഒറ്റയ്ക്ക് ഡല്‍ഹി ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഭരണം നഷ്ടപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ വട്ടപൂജ്യമായി മാറിയ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 9.7 ശതമാനമായിരുന്നു.

ഇത്തവണ ആ വോട്ടുവിഹിതം പോലും പരമ ദയനീയമായി പകുതിയില്‍ താഴെയായി കുറഞ്ഞു 4.3 ശതമാനത്തിലേക്ക് എത്തിയിരിക്കുകയാണ്.കോണ്‍ഗ്രസില്‍ ഈ പരാജയത്തിന് ഏറ്റവും അധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതും പി സി ചാക്കോയാണ്. ചുമതലയേറ്റ ഉടന്‍ ഡല്‍ഹിയിലെ ജനപ്രിയ നേതാവായ ഷീലാ ദീക്ഷിതുമായി ചാക്കോ തെറ്റി. അവര്‍ക്കെതിരെ ഹൈക്കമാന്റിന് കത്ത് നല്‍കി. ആ വിവാദം അവസാനിച്ചത് അവരുടെ മരണത്തോടെയായിരുന്നു.തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുമ്പേ മുന്‍‌കൂര്‍ ജാമ്യമെടുത്ത് അദ്ദേഹം രംഗത്തെത്തിയിരുന്നു. എന്തായാലും കോണ്‍ഗ്രസില്‍ പി സി ചാക്കോയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എ എ പി കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ അവസാന നിമിഷം വരെ കാത്തിരുന്നതാണ്. എന്നാല്‍ പാര്‍ട്ടിയുടെ അസ്ഥിത്വം നഷ്ടപ്പെടുമെന്നും നിയമസഭാ ഇലക്ഷനില്‍ നഷ്ടമുണ്ടാകുമെന്നും പറഞ്ഞു ചാക്കോയും സംഘവും ഈ നീക്കത്തെ എതിര്‍ത്തു.ആ നീക്കം ഗുണം ചെയ്തത് ബി ജെ പിക്കാണ്. ഡല്‍ഹി ബി ജെ പി തൂത്തുവാരി. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പെത്തിയപ്പോള്‍ നിയമസഭാ എ എ പിയും തൂത്തുവാരി. കോണ്‍ഗ്രസ് കാഴ്ചക്കാരായി മാറി.സംപൂജ്യനായി ഡല്‍ഹിയില്‍ നിന്നും തിരികെയെത്തുന്ന അദ്ദേഹം ശിഷ്ടകാലം തന്റെ സേവനം കേരളത്തില്‍ ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button