ന്യൂഡൽഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനായി ശ്രമം. മരണവാറന്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ എ.പി.സിങ് പിന്മാറിയതാണ് തിരിച്ചടിയായിരിക്കുന്നത്. മറ്റ് അഭിഭാഷകരും കേസ് ഏറ്റെടുക്കാൻ വിസമ്മതിച്ചതോടെ കോടതി ഡല്‍ഹി നിയമസഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക തേടി.പവന്‍ ഗുപ്തയ്ക്ക് അഭിഭാഷകനെ നല്‍കുന്നതിന് ഒരു ദിവസം കൂടി കാത്തിരിക്കണമെന്ന് കോടതി അറിയിച്ചു.
ഇതോടെ നിർഭയയുടെ അമ്മ പൊട്ടിക്കരഞ്ഞു. ഞാൻ കഴിഞ്ഞ ഒന്നര വർഷമായി ഇവിടെയുണ്ട്. അവരുടെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിനായി കാത്തിരിക്കുകയായിരുന്നു.ഇരയുടെ അമ്മയ്‌ക്കും ചില അവകാശങ്ങളുണ്ട്. മരണവാറന്റ് പുറപ്പെടുവിക്കാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണെന്നായിരുന്നു കോടതിയിൽ പൊട്ടിക്കരഞ്ഞ് കൊണ്ട് അവർ വ്യക്തമാക്കിയത്. കേസിന്റെ വാദം വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചതിൽ പ്രതിഷേധിച്ച് നിർഭയയുടെ അമ്മ കോടതിയിൽ നിന്ന് ഇറങ്ങിപ്പോയി.
Post Your Comments