KeralaLatest NewsIndia

വെടിക്കോപ്പുകള്‍ കാണാതായ സംഭവം ഗുരുതരം, ഇന്ത്യയിലൊരു സംസ്ഥാനത്തും നടന്നിട്ടില്ല, എന്‍ഐഎ അന്വേഷിക്കണം:രമേശ് ചെന്നിത്തല

എന്നാല്‍ ഇതിനെക്കുറിച്ച്‌ സഭയില്‍ ചോദ്യങ്ങളുന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി കൃത്യമായ വിശദീകരണം നല്‍കാന്‍ തയ്യാറായില്ല

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ വെടിക്കോപ്പുകള്‍ കാണാതായ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇത്തരമൊരും സംഭവം മുന്‍പ് ഉണ്ടായിട്ടില്ലെന്നത് ഗൗരവമായി കാണണം. സംസ്ഥാന പോലീസ് വകുപ്പില്‍ നടക്കുന്ന അഴിമതിയാണ് ഇപ്പോള്‍ പുറത്തുവന്നത്. എന്നാല്‍ ഇതിനെക്കുറിച്ച്‌ സഭയില്‍ ചോദ്യങ്ങളുന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി കൃത്യമായ വിശദീകരണം നല്‍കാന്‍ തയ്യാറായില്ല.

സംഭവത്തിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും ക്രമക്കേട് ആരോപണം നേരിടുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഡിജിപിയെ വെള്ളപൂശാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഇത്. മുഖ്യമന്ത്രി ഡിജിപിയെ അനാവശ്യമായി സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.സിഎജി റിപ്പോര്‍ട്ടില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് എതിരേയും ഗുരുതരമായ പരാമര്‍ശങ്ങളുണ്ട്.

പോലീസ് ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാനുള്ള തുകയില്‍ 2.81 കോടി രൂപ എസ്പിമാര്‍ക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മ്മിക്കാന്‍ വകമാറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസില്‍ കാറുകള്‍ വാങ്ങിയതിലും ക്രമക്കേട് ഉണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുന്‍കൂര്‍ അനുമതി വാങ്ങാതെയും തുറന്ന ദര്‍ഘാസിന്‍റെ അഭാവത്തിലുമാണ് കാറുകള്‍ വാങ്ങാനുള്ള നടപടികള്‍ സ്വീകരിച്ചതെന്നും സിഎജി റിപ്പോര്‍ട്ട് പറയുന്നു.സംസ്ഥാന പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന് സി.എ.ജി. റിപ്പോര്‍ട്ട് ഇന്നാണ് പുറത്തുവന്നത്.

ആംആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ രാഹുലും ചിദംബരവും അഭിനന്ദനമറിയിച്ചു, പൊട്ടിത്തെറിച്ച് ശർമിഷ്ഠ മുഖർജി, ‘കോൺഗ്രസ്സ് കട പൂട്ടുന്നതാണ് നല്ലത്’

തിരുവനന്തപുരം എസ്.എ.പി. ക്യാമ്പില്‍നിന്ന് 12061 വെടിയുണ്ടകളും 25 തോക്കുകളും കാണാതായെന്നാണ് സി.എ.ജി. റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ 200 വെടിയുണ്ടകളുടെ കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.തിരുവനന്തപുരം എസ്.എ.പി. ബറ്റാലിയനില്‍ ആയുധങ്ങളുടെ കുറവുണ്ടെന്നും കേരളത്തിലെ അഞ്ച് പോലീസ് സ്റ്റേഷനുകളില്‍ ഒരു വാഹനം പോലുമില്ലെന്നും സി.എ.ജി. കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button