പനാജി : ഐഎസ്എല്ലിൽ ഇന്നത്തെ പോരാട്ടം എഫ് സി ഗോവയും,മുംബൈ സിറ്റിയും തമ്മിൽ. വൈകിട്ട് 07:30തിന് ഫറ്റോർഡ സ്റ്റേഡിയത്തിലാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുക. നഷ്ടപെട്ട ഒന്നാം സ്ഥാനം എടികെയിൽ നിന്നും തിരിച്ചുപിടിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഗോവ ഇന്നിറങ്ങുക. 16മത്സരങ്ങളിൽ 33പോയിന്റുമായി ഗോവ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. 16മത്സരങ്ങളിൽ ഗോവയ്ക്ക് 33പോയിന്റാണുള്ളത്. പ്ലേ ഓഫ് നില നിർത്തുവാനുള്ള പോരാട്ടം മുംബൈയിൽ നിന്നും ഇന്ന് കളിക്കളത്തിൽ പ്രതീക്ഷിക്കാം. 16മത്സരങ്ങളിൽ 26പോയിന്റുമായി നാലാം സ്ഥാനത്താണ് മുംബൈ.
In search of the 3⃣ points that can rewrite history books for @FCGoaOfficial and @MumbaiCityFC ??
Here's our #FCGMCFC preview ?#HeroISL #LetsFootball https://t.co/egpEf3eENl
— Indian Super League (@IndSuperLeague) February 12, 2020
കഴിഞ്ഞ ദിവസം നടന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷഡ്‌പൂർ എഫ് സി മത്സരം സമനിലയിലാണ് അവസാനിച്ചത്. അവസാന നിമിഷത്തെ ആവേശപ്പോര് ഫലം കണ്ടില്ല, ആശ്വാസ ജയം ലക്ഷ്യമാക്കി ഇറങ്ങിയ ടീമുകൾ മൂന്ന് ഗോൾ വീതമാണ് നേടിയത്. ഫെഡറികോ ഗ്യാല്ലേഗോ, റെഡീം ട്യാങ്, ജോസ് ഡേവിഡ് എന്നിവർ നോർത്ത് ഈസ്റ്റിനായി ഗോളുകൾ നേടിയപ്പോൾ ഡേവിഡ് ഗ്രാൻഡെ, നോയി അക്കോസ്റ്റ, മെമോ എന്നിവർ ജാംഷെഡ്പൂരിനായി ഗോളുകൾ നേടി.
There is always a different vibe when @FCGoaOfficial and @MumbaiCityFC face each other in the #HeroISL ✨
Tune-in to find out who wins tonight's high stakes clash ?#FCGMCFC #LetsFootball pic.twitter.com/rBPPpMzLw0
— Indian Super League (@IndSuperLeague) February 12, 2020
അതേസമയം തന്നെ ടീമിന് തിരിച്ചടിയായി 87ആം മിനിറ്റിൽ ഫാറൂഖ് ചൗധരി ചുവപ്പ് കാർഡ് കണ്ടു പുറത്തായി. ഈ മത്സരത്തോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 15 മത്സരങ്ങളിൽ 13 പോയിന്റുമായി ഒൻപതാം സ്ഥാനത്തു തുടരുന്നു. 16മത്സരങ്ങളിൽ 17 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ജംഷെഡ്പൂർ.
Post Your Comments