ഫ്രഞ്ച് ബയോളജിസ്റ്റും സഫാരി ഗൈഡുമായ വലന്റൈൻ ലാവിസ് പകർത്തിയ ദൃശ്യങ്ങൾ ശ്രദ്ധേയമാകുന്നു. നമീബിയയിലെ എറ്റോഷ ദേശീയ പാർക്കിലാണ് സംഭവം നടന്നത്.
മൃഗങ്ങൾ പതിവായി വെള്ളം കുടിക്കാനെത്തുന്ന ജലാശയത്തിനു സമീപമാണ് സംഭവം നടന്നത്. എന്തിനെയോ കണ്ട് സിംഹം പതുങ്ങി. താരതമ്യേന ചെറിയ ഇരയായ പുള്ളിപ്പുലിയെ ആക്രമിക്കാനാണ് സിംഹം പതുങ്ങിയത്. വെള്ളം കുടിച്ചു മടങ്ങിയ പുള്ളിപ്പുലി സിംഹത്തിനു നേർക്ക് നടന്നു ചെന്നു. അപ്പോഴാണ് സിംഹം ചാടി വീണത്.
ഉടൻ പുലി ഓട്ടം തുടങ്ങി. ഒരു മരത്തിൽ കയറിയാണ് സിംഹത്തിന്‍റെ പിടിയിൽ നിന്നും പുലി രക്ഷപ്പെട്ടത്.
Post Your Comments