
ന്യൂഡല്‍ഹി: ഈ മാസം 23ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. സ്ഥാനക്കയറ്റത്തിലെ സംവരണം മൗലികാവകാശമല്ലെന്ന സുപ്രീംകോടതി വിധിക്കെതിരെയാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. 16ന് ഡല്‍ഹി മാണ്ഡി ഹൗസില്‍ നിന്ന് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് പൊതുമരാമത്ത് വകുപ്പിലെ അസി. എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തില്‍ സംവരണം അനുവദിക്കുന്നതിനെതിരെ ബി.ജെ.പി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സ്ഥാനക്കയറ്റത്തിലെ സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി വിധിച്ചത്.
Post Your Comments