ബംഗളൂരു: കോൺഗ്രസ് എംഎല്‍എയുടെ മകന് ഇടിച്ച കാറിടിച്ച് നാലു പേര്‍ക്ക് പരിക്കേറ്റതായി ആരോപണം. കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ എന്‍.എ. ഹാരിസിന്റെ മകന് മുഹമ്മദ് നാലപ്പാടാണ് പബില്‍ യുവാവിനെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഉടൻ തന്നെ മറ്റൊരു കേസിൽ കുടുങ്ങിയിരിക്കുന്നത്. ഇയാൾ ഓടിച്ച ആഡംബര കാര്‍ ബൈക്കിനെയും ഒട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിച്ചെന്നാണ് ആരോപണം.
മുഹമ്മദിന്റെ കാർ ബൈക്കിനെയും ഓട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഈ വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ യുവാവ് കാര്‍ ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. അതേസമയം മുഹമ്മദ് നാലപ്പാടിനെ ചോദ്യംചെയ്യാനായി വിളിപ്പിച്ചിട്ടുണ്ടെന്ന് ട്രാഫിക് ജോയിന്റ് കമ്മീഷണര്‍ ബി.ആര്. രവികാന്തെ ഗൗഡ അറിയിച്ചു.
Post Your Comments