Latest NewsNewsInternationalEntertainment

ഒറ്റ നോട്ടത്തിൽ ഇരുവരും സഹോദരിമാരായി തോന്നും; അതീവ സുന്ദരിമാരായ 43 കാരിയും 19 കാരിയും തമ്മിലുള്ള യഥാർത്ഥ ബന്ധം ഞെട്ടിപ്പിക്കുന്നത്? ആ രഹസ്യമറിയാൻ ചിത്രങ്ങൾ കാണാം

ന്യൂയോർക്ക്: നോർത്ത് കാലിഫോർണിയയിൽ നിന്നുള്ള അതീവ സുന്ദരിമാരായ 43 കാരിയും 19 കാരിയും തമ്മിലുള്ള യഥാർത്ഥ ബന്ധം നമ്മളെ ഞെട്ടിപ്പിക്കുന്നതാണ്.

ഒറ്റ നോട്ടത്തിൽ ഇവർ സഹോദരിമാരായി തോന്നും. എന്നാൽ ജോളിൻ ഡയസും മെയ്ലാനി പാർക്സും അമ്മയും മകളുമാണ്.

43 കാരിയായ ജോളിനും 19 കാരിയായ മകൾ മെയ്ലാനിയും സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. സഹോദരിമാരോ അല്ലെങ്കിൽ സുഹൃത്തുക്കളോ ആണ് എന്ന് പലരും ആദ്യം കരുതും പിന്നീട് സത്യമറിയുമ്പോൾ ഞെട്ടും. ഇവർ അമ്മയും മകളുമാണെന്നും 23 വയസിന്റെ വ്യത്യാസം ഉണ്ടെന്നും പറഞ്ഞാൽ ആദ്യ കാഴ്ചയിൽ ആരും വിശ്വസിക്കാനൊന്ന് പ്രയാസപ്പെടും.

അമ്മയേത് മകളേത് എന്ന് പറയാൻ പോലും ആകില്ലെന്നാണ് സോഷ്യൽമീഡിയയിൽ സ്ഥിരം ലഭിക്കുന്ന കമൻറുകൾ. സ്കൂൾ അധ്യാപികയാണ് ജോളിൻ. വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന അമ്മയും മകളും ശരിക്കും സുഹൃത്തുക്കളെപ്പോലെയാണ്.

അതുകൊണ്ട് തന്നെ അമ്മയെ തന്റെ സഹോദരിയായി ആളുകൾ തെറ്റിദ്ധരിക്കുമ്പോൾ പ്രശ്നം ഒന്നും തോന്നാറില്ലെന്ന് മെയ്ലാനിയും പറയുന്നു.

പഴയകാല ചിട്ടകളും മികച്ച ജീവിത രീതിയും പിന്തുടർന്നാണ് താൻ മകളെപ്പോലെ തന്നെ സൗന്ദര്യവും ആരോഗ്യവും നിലനിർത്തുന്നതെന്നാണ് ജോളിൻ പറയുന്നത്. ‌‌ആരോഗ്യകരമായ ഡയറ്റാണ് പിന്തുടരുന്നത്. മദ്യപാനം അപൂർവ്വമായി മാത്രമെയുള്ളു.

ആവശ്യത്തിന് വിശ്രമവും കൃത്യമായ ആഹാര രീതിയുമാണ് സൗന്ദര്യ രഹസ്യമെന്നും 43കാരിയായ ജോളിൻ പറയുന്നു. തന്റെ ജീവിത രീതി തന്നെ പിന്തുടരണമെന്നാണ് മകൾക്ക് ജോളിൻ നൽകുന്ന ഉപദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button