മുംബൈ : കഴിഞ്ഞ രണ്ടു ദിവസത്തെ നഷ്ടങ്ങളിൽ നിന്നും മൂന്നാം ദിനം ഓഹരി വിപണി തുടങ്ങിയത് നേട്ടത്തിൽ. സെൻസെക്സ് 417 പോയിന്റ് ഉയർന്ന് 41397ലും നിഫ്റ്റി 122 പോയിന്റ് ഉയർന്ന് 12153ലുമായിരുന്നു വ്യാപാരം. ഏഷ്യന്‍ വിപണികളും നേട്ടത്തിലാണ്.കൊറോണ ആശങ്കയിലാണെങ്കിലും വിപണിയെ അത് ബാധിച്ചില്ല.
റിലയന്‍സ്, ഐടിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, എസ്ബിഐ, ഗെയില്‍, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഐടിസി, വേദാന്ത, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എംആന്റ്എം, മാരുതി സുസുകി, ഐഷര്‍ മോട്ടോഴ്സ്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികൾ നേട്ടം സ്വന്തമാക്കി.
Post Your Comments