ലഖ്നൗ : 20 കാരിയായ ഒരു വിദ്യാര്‍ത്ഥിനിക്ക് കഴിഞ്ഞ ആറ് ദിവസത്തിനിടെ വന്നത് 41 വ്യത്യസ്ത നമ്പറുകളില്‍ നിന്ന് അശ്ലീല കോളുകളും സന്ദേശങ്ങളും. ഇതുസംബന്ധിച്ച് യുവതി ലഖ്നൗവിലെ കൃഷ്ണ നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി 3 മുതല്‍ തന്റെ വാട്ട്സ്ആപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ ലഭിച്ചുതുടങ്ങിയതായി ബിരുദ വിദ്യാര്‍ത്ഥിനി പരാതിയില്‍ പറഞ്ഞു. ഒരു അന്താരാഷ്ട്ര നമ്പറില്‍ നിന്നാണ് സന്ദേശങ്ങള്‍ വന്നത്. എന്നാല്‍ ഒരു നമ്പര്‍ ബ്ലോക്ക് ചെയ്താല്‍ മറ്റൊരു നമ്പറില്‍ നിന്ന് സന്ദേശം ലഭിക്കുന്നുവെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. വാട്ട്സ്ആപ്പില്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്യാന്‍ തുടങ്ങിയപ്പോള്‍, വ്യത്യസ്ത നമ്പറുകളില്‍ നിന്ന് അശ്ലീല കോളുകള്‍ വരാനും തുടങ്ങി.
30 വ്യത്യസ്ത നമ്പറുകളില്‍ നിന്ന് സന്ദേശങ്ങളും 11 നമ്പറുകളില്‍ നിന്ന് കോളുകളും ലഭിച്ചതായി പെണ്‍കുട്ടി പറഞ്ഞു. തുടക്കത്തില്‍, സാമൂഹത്തില്‍ എന്തു പറയും അല്ലെങ്കില്‍ സമൂഹം എങ്ങനെ കാണും എന്ന് ഭയന്ന് പരാതി നല്കാന് വിദ്യാര്‍ത്ഥിനി മടിച്ചിരുന്നു, പക്ഷേ അവളുടെ മാതാപിതാക്കളും സുഹൃത്തുക്കളും ചേര്‍ന്ന് അവളോട് പൊലീസില്‍ പരാതി പറയാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. വിദ്യാര്‍ത്ഥിനി നല്കിയ എല്ലാ നമ്പറുകളും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കൃഷ്ണ നഗര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ രാം കുമാര്‍ യാദവ് പറഞ്ഞു.
Post Your Comments