Latest NewsNewsIndia

ഡ​ല്‍​ഹി തെ​ര​ഞ്ഞെ​ടു​പ്പ്: കോ​ണ്‍​ഗ്ര​സ് വീ​ണ്ടും ത​ക​ര്‍​ന്ന​ടി​ഞ്ഞ​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​വ​ന്ന് കോ​ണ്‍​ഗ്ര​സ് എം​പി അ​ധീ​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യം ഏറെ പ്രതീക്ഷയോടെ നോ​ക്കി​യ തെ​ര​ഞ്ഞെ‌​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് വീ​ണ്ടും ത​ക​ര്‍​ന്ന​ടി​ഞ്ഞ​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​വ​ന്ന് കോ​ണ്‍​ഗ്ര​സ് എം​പി അ​ധീ​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി. വോ​ട്ടെ​ണ്ണ​ല്‍ തു​ട​ങ്ങി​യ​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം പു​റ​ത്തു വ​രു​ന്ന​ത്. ആം​ആ​ദ്മി പാ​ര്‍​ട്ടി വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ തി​രി​ച്ചെ​ത്തു​മെ​ന്ന് ഏ​വ​ര്‍​ക്കും ഉ​റ​പ്പാ​യി​രു​ന്നു​വെ​ന്നും ബി​ജെ​പി​ക്കു മേ​ല്‍ ആ​പ് നേ​ടി​യ മു​ന്നേ​റ്റം മ​ഹ​ത്ത​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അതേസമയം, തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമായിരിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിന്റെ പക്ഷം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് നടത്തിയത് വളരെ മോശം പ്രകടനമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന സാഹചര്യത്തിലാണ് നേതാവിന്റെ പരാമര്‍ശം. കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമായിരിക്കുമെന്ന് തനിക്ക് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ അറിയാമായിരുന്നു എന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു. ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ ഏതാനും നേതാക്കള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വം. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായിക്കഴിയുമ്ബോള്‍ പുതിയ വ്യാഖ്യാനങ്ങള്‍ ഉണ്ടാകും. മറ്റു വിഷയങ്ങളെല്ലാം തമസ്‌കരിക്കപ്പെടും, അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ചിത്രത്തിലില്ലാത്ത ഡൽഹി തിരഞ്ഞെടുപ്പിൽ എഎപി ആണ് മുന്നിട്ട് നിൽക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകൾ പ്രകാരം നിലവിൽ എഎപി ക്ക് 26 ഉം ബിജെപി ക്ക് 14 ഉം ആണ് സീറ്റ് നില. കോൺഗ്രസ് ഒരിടത്തു പോലും ലീഡ് ചെയ്യുന്നില്ല.

ALSO READ: കണ്ണൂരിലെ ആര്‍എസ്എസ് പ്രവർത്തകൻ അശ്വനികുമാറിന്റെ കൊലപാതകം: വിചാരണ ഇന്നു തുടങ്ങും

2015 ലെ തിരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റും എഎപി തൂത്തുവാരിയിരുന്നു. ബിജെപി 3 സീറ്റാണു നേടിയത്. ശനിയാഴ്ച നടന്ന വോട്ടെടുപ്പിൽ 62.59% ആയിരുന്നു പോളിങ്. കരവാൾ നഗർ സീറ്റിൽ എഎപിയുടെ ദുർഗേഷ് പഥക് 2,800 വോട്ടുകൾക്കു പിന്നിലാണ്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് ഇത്തവണ 7% അധികം വോട്ടു വിഹിതം ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ന്യൂഡൽഹി മണ്ഡലത്തിൽ 2026 വോട്ടുകൾക്കു ലീഡ് ചെയ്യുന്നു. രോഹിണിയിലെ ബിജെപി സ്ഥാനാർഥി വിജേന്ദർ ഗുപ്ത 1172 വോട്ടുകൾക്കു പിന്നിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button