വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 27 സീറ്റിൽ നടക്കുന്ന കടുത്ത മത്സരം. കോൺഗ്രസ് ചിത്രത്തിലില്ലാത്ത തിരഞ്ഞെടുപ്പിൽ എഎപി ആണ് മുന്നിട്ട് നിൽക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകൾ പ്രകാരം നിലവിൽ എഎപി ക്ക് 26 ഉം ബിജെപി ക്ക് 14 ആണ് സീറ്റ് നില. കോൺഗ്രസ് ഒരിടത്തു പോലും ലീഡ് ചെയ്യുന്നില്ല.
2015 ലെ തിരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റും എഎപി തൂത്തുവാരിയിരുന്നു. ബിജെപി 3 സീറ്റാണു നേടിയത്. ശനിയാഴ്ച നടന്ന വോട്ടെടുപ്പിൽ 62.59% ആയിരുന്നു പോളിങ്. കരവാൾ നഗർ സീറ്റിൽ എഎപിയുടെ ദുർഗേഷ് പഥക് 2,800 വോട്ടുകൾക്കു പിന്നിലാണ്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് ഇത്തവണ 7% അധികം വോട്ടു വിഹിതം ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ന്യൂഡൽഹി മണ്ഡലത്തിൽ 2026 വോട്ടുകൾക്കു ലീഡ് ചെയ്യുന്നു. രോഹിണിയിലെ ബിജെപി സ്ഥാനാർഥി വിജേന്ദർ ഗുപ്ത 1172 വോട്ടുകൾക്കു പിന്നിലാണ്.
Post Your Comments