ദില്ലി: ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ ആം ആദ്മിയുടെ തേരോട്ടം തുടരുന്നു. ആം ആദ്മി ആസ്ഥാനത്ത് വിജയാഘോഷങ്ങള്‍ തുടങ്ങി. ആം ആദ്മി പാര്‍ട്ടി 52 സീറ്റുകളിലും ബിജെപി 18 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് എവിടെയും ലീഡ് ചെയ്യുന്നില്ല. മലയാളികള്‍ക്ക് സ്വാധീനമുള്ള കല്‍ക്കാജി മണ്ഡലത്തില്‍ ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്.
ആം ആദ്മി പാര്‍ട്ടിയുടെ അദിഷി മെര്‍ലെന പിന്നിലാണെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ വ്യക്തമാക്കി. കഴിഞ്ഞ തവണ മൂന്ന് സീറ്റുകളില്‍ മാത്രം വിജയിച്ച ബിജെപി ഇപ്പോള്‍ 18 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട്.എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് അമ്പതിലേറെ സീറ്റുകളുടെ വിജയം പ്രവചിക്കുമ്പോഴും പ്രതീക്ഷ കൈവിടുന്നില്ല ബിജെപി നേതൃത്വം.
ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ വോട്ട് വിഹിതത്തില്‍ ആറ് ശതമാനത്തിന്റെ വ്യത്യാസമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് പറയുന്നു. ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ ലീഡ് ആണ് ഇത്തവണ ഉള്ളത്.
Post Your Comments